വില 50.63 കോടി രൂപ: മകള്‍ ശ്വേതയ്ക്ക് ബംഗ്ലാവ് സമ്മാനമായി നല്‍കി അമിതാഭ് ബച്ചന്‍

സൂപ്പര്‍താരം നഗരത്തില്‍ സ്വന്തമാക്കിയ ആദ്യത്തെ പ്രോപ്പര്‍ട്ടിയാണ് പ്രതീക്ഷ
അമിതാഭ് ബച്ചനും ശ്വേതയും/ ഇൻസ്റ്റ​ഗ്രാം
അമിതാഭ് ബച്ചനും ശ്വേതയും/ ഇൻസ്റ്റ​ഗ്രാം

മുംബൈ: മകള്‍ക്ക് കോടികള്‍ വിലമതിക്കുന്ന സമ്മാനം നല്‍കി ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍. മുംബൈയിലെ സബര്‍ബന്‍ ജുഹുവിലുള്ള പ്രതീക്ഷ ബംഗ്ലാവാണ് താരം മകള്‍ ശ്വേത നന്ദയ്ക്ക് സമ്മാനിച്ചത്. 50.63 കോടി രൂപ വിലമതിക്കുന്നതാണ് ബംഗ്ലാവ്.  

പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്ന സപ്കി ഡോട്ട് കോം ആണ് വിവരം പങ്കുവച്ചത്. റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 9നാണ് ബിഗ് ബി മകളുടെ പേരിലേക്ക് ബംഗ്ലാവ് മാറ്റിയത്. ഇതിനായി 50.65 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും താരം നല്‍കി. സൂപ്പര്‍താരം നഗരത്തില്‍ സ്വന്തമാക്കിയ ആദ്യത്തെ പ്രോപ്പര്‍ട്ടിയാണ് പ്രതീക്ഷ.

വിത്തല്‍നഗര്‍ കോപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലുള്ള ബംഗ്ലാവ് രണ്ട്  പ്ലോട്ടുകളിലായാണ് സ്ഥിതിചെയ്യുന്നത്. 890.47 സ്‌ക്വയര്‍ മീറ്ററിലും 674 സ്‌ക്വയര്‍ മീറ്ററിലുമുള്ളതാണ് രണ്ട് പ്ലോട്ടുകള്‍. 890 സ്‌ക്വയര്‍ മീറ്ററിലുള്ള പ്ലോട്ട് അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും പേരിലുള്ളതാണ്. രണ്ടാമത്തെ സ്ഥലം അമിതാഭ് ബച്ചന്റെ പേരിലുള്ളതാണ്. 2007ല്‍ അമിതാഭ് ബച്ചന്റെ മകന്‍ അഭിഷേക് ബച്ചന്റേയും നടി ഐശ്വര്യ റായിയുടേയും വിവാഹചടങ്ങുകള്‍ നടന്നത് ഈ ബംഗ്ലാവിലും ജല്‍സയിലും വച്ചായിരുന്നു. മൂന്നാമത്തെ ബംഗ്ലാവായ ജനക് നടന്റെ ഓഫിസായാണ് പ്രവര്‍ത്തിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com