കുട്ടിയുടുപ്പിൽ ടൈംസ് സ്ക്വയറിൽ മീര ജാസ്മിൻ, പ്രായം പിന്നോട്ടാണോ എന്ന് ആരാധകർ

നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്
മീര ജാസ്മിൻ/ചിത്രം: ഇൻസ്റ്റ​ഗ്രാം
മീര ജാസ്മിൻ/ചിത്രം: ഇൻസ്റ്റ​ഗ്രാം

ലയാളത്തിലെ ഒരുകാലത്തെ ഇഷ്ടനായികയായിരുന്നു മീര ജാസ്മിൻ. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് താരം. പ്രായത്തെ പിന്നിലാക്കുന്ന ലുക്കിലാണ് മീര ജാസ്മിൻ തന്റെ ഇൻസ്റ്റ​ഗ്രാമിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ വൈറലാവുന്നത് ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നിന്നുള്ള മീരയുടെ ചിത്രങ്ങളാണ്. 

കുട്ടിഡ്രസ് അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ ചിത്രങ്ങളിൽ കൊണുന്നത്. വരികൾക്കിടയിലൂടെയുള്ള ജീവിതം എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങൾ. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. വീണ്ടും ചെറുപ്പമായി എന്നാണ് ആരാധകരുടെ കമന്റുകൾ. 

ആറു വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് മീര നായികയായി മലയാളത്തിലേക്ക് തിരിച്ചെത്തിയത്. മലയാളത്തിലും തമിഴിലുമായി നിരവധി പ്രോജക്ടുകളാണ് നടിയെ തേടിയെത്തുന്നത്. യൈ നോട്ട് സ്റ്റുഡിയോസ് സംവിധാനം ചെയ്യുന്ന ‘ടെസ്റ്റ്’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴിലും തിരിച്ചെത്തുകയാണ് മീര. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ക്വീൻ എലിസബത്ത്’ ആണ് മലയാളത്തിൽ മീരയുടെ പുതിയ ചിത്രം. നരേനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com