അഭയ ഹിരൺമയി/ചിത്രം: ഇൻസ്റ്റ​ഗ്രാം
അഭയ ഹിരൺമയി/ചിത്രം: ഇൻസ്റ്റ​ഗ്രാം

'​ഗോപി സുന്ദറിന്റെ കറിവേപ്പില': രൂക്ഷ മറുപടിയുമായി അഭയ ഹിരൺമയി

ഗോപി സുന്ദറുമായി പിരിഞ്ഞതിനു പിന്നാലെ സം​ഗീതത്തിന് കൂടുതൽ ശ്രദ്ധ നൽകുകയാണ് അഭയ

സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായുള്ള ബന്ധവും വേർപിരിയലുമൊക്കെയാണ് അഭയ ഹിരൺമയിയെ വാർത്താ താരമാക്കിയത്. ഇതിന്റെ പേരിൽ രൂക്ഷമായ സൈബർ ആക്രമണത്തിനും ഇരയായിരുന്നു. ​ഗോപി സുന്ദറുമായി പിരിഞ്ഞതിനു പിന്നാലെ സം​ഗീതത്തിന് കൂടുതൽ ശ്രദ്ധ നൽകുകയാണ് അഭയ. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം അഭയ പങ്കുവെക്കാറുണ്ട്. 

കഴിഞ്ഞ ദിവസം സം​ഗീത സംവിധായകനും ​ഗായകനുമായ ജാസ് ​ഗിഫ്റ്റിനൊപ്പം ഒന്നിച്ച് പ്രവർത്തിച്ച അനുഭവം അഭയ പോസ്റ്റ് ചെയ്തിരുന്നു. അതിനു താഴെ അപമാനിക്കുന്ന തരത്തിൽ വന്ന കമന്റിന് അഭയ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 

​ഗോപി സുന്ദറിന്റെ കറിവേപ്പില എന്നാണ് ഒരാൾ കുറിച്ചത്. പിന്നാലെ മറുപടിയുമായി അഭയ എത്തി. ഞാൻ കറിവേപ്പിലയാണോ ചൊറിയന്നമാണോ എന്ന് നീ വന്നു മുന്നിൽ നിൽക്കുമ്പോ മനസിലാകും. നിന്റെ ഉമ്മയോട് ഞാൻ ബോധിപ്പിക്കാം. അവർ വളർത്തിയപ്പോൾ പിഴച്ചുപോയ തെറ്റാണെന്ന് അവരെ ഞാനൊന്ന് ഓർമിപ്പിക്കണമല്ലോ.- എന്നാണ് അഭയ കുറിച്ചത്. പിന്നാലെ അഭയയ്ക്ക് പിന്തുണയുമായി നിരവധി പേർ എത്തിയതോടെ കമന്റ് നീക്കം ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com