'അവളുടെ മാറ്റത്തിനു കാരണം നിങ്ങൾ ഒരുക്കിയ സാഹചര്യം': ചർച്ചയായി അപർണയുടെ വിഡിയോ, 'ഈ പോസ്റ്റിട്ടത് മരിക്കാനോ?'

അപർണയുടെ ചിത്രങ്ങൾ ചേർത്തുവച്ചുകൊണ്ടുള്ള വിഡിയോയിൽ ഒറ്റപ്പെട്ടുപോയ ഒരാളുടെ വേദനയെക്കുറിച്ചാണ് പറയുന്നത്
അപർണ നായർ/ഫോട്ടോ:
അപർണ നായർ/ഫോട്ടോ:

ലയാളികളെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടാണ് നടി അപർണ നായരുടെ മരണവാർത്ത എത്തിയത്. രണ്ട് കുഞ്ഞുമക്കളെ തനിച്ചാക്കിയാണ് അപർണ ലോകത്തോട് വിടപറഞ്ഞത്. നടിയുടെ ഭർത്താവിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് കുടുംബവും രം​ഗത്തെത്തി. ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും കാരണമുള്ള മനോവിഷമവുമാണ് അപർണയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നായിരുന്നു ആരോപണം. ഇപ്പോൾ ശ്രദ്ധനേടുന്നത് അപർണ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ്. 

അപർണയുടെ ചിത്രങ്ങൾ ചേർത്തുവച്ചുകൊണ്ടുള്ള വിഡിയോയിൽ ഒറ്റപ്പെട്ടുപോയ ഒരാളുടെ വേദനയെക്കുറിച്ചാണ് പറയുന്നത്. ഒരുപാട് ദേഷ്യപ്പെടുന്നവളാകാം, ഒരുപാട് വാശിയുള്ളവകളാകാം, എപ്പോഴും ചിരിച്ചുകൊണ്ട് നടക്കുന്നവളാകാം. എന്നാൽ ശരിക്കുമവൾ രാത്രിയുടെ നിശബ്ദതയിൽ മുഖമമർത്തി പൊട്ടിക്കരയുന്നവളാണ്. ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി, സ്വന്തമായി ആശ്വസിക്കുന്നവളാണ്...ഒരുപാട് പ്രതീക്ഷയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവളാണ്. കുറ്റപ്പെടുത്തുമ്പോഴും അടിച്ചമർത്തുമ്പോഴും നിങ്ങൾ ഒന്ന് ഓർക്കുക. അവളുടെ മാറ്റത്തിനു കാരണം നിങ്ങൾ ഒരുക്കിയ സാഹചര്യങ്ങളാണ്.- എന്നാണ് വിഡിയോയിലുള്ളത്. 

തന്റെ ജീവിതത്തിലെ പ്രശ്നങ്ങളാണ് അപർണ ഇതിലൂടെ പറയാൻ ശ്രമിച്ചത് എന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.  ഈ പോസ്റ്റ്‌ ഇട്ടതു മരിക്കാൻ ആയിരുന്നോ എന്നാണ് ഒരാൾ കമന്റിലൂടെ ചോദിച്ചത്. അടക്കാനാവാത്ത വേദനകൊണ്ടാണ് മരിച്ചതെന്ന് ഈ വിഡിയോയിലൂടെ വ്യക്തമാണ് എന്നും കുറിക്കുന്നവരുണ്ട്. 

മക്കളുടേയും ഭർത്താവിന്റേയും വിശേഷങ്ങളാണ് അപർണയുടെ ഇൻസ്റ്റ​ഗ്രാം ഫീഡിൽ നിറയുന്നത്. എന്റെ ലോകം, എന്റെ ശക്തി എന്നീ അടിക്കുറിപ്പുകളിലാണ് അപർണ ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള വിഡിയോ പങ്കുവച്ചിരിക്കുന്നത്. അപർണയുടെ മരണത്തിന് കാരണം ഭർത്താവാണെന്ന ആരോപണവുമായി അമ്മയും സഹോദരിയും രം​ഗത്തെത്തി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com