'ജീവിതം മടുത്തു, ഞാൻ പോകുന്നു'; മിമിക്രി കലാകാരൻ തൂങ്ങി മരിച്ച നിലയിൽ

വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു
സി പി ഷാജി
സി പി ഷാജി

കോഴിക്കോട്: നാദാപുരത്ത് മിമിക്രി കലാകാരനെ വീട്ടുവളപ്പിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മിമിക്രി-ഹാസ്യ കലാ-നാടക വേദികളിൽ നിറസാന്നിധ്യമായിരുന്ന പിള്ളാട്ട് സിപി ഷാജി (41) ആണു മരിച്ചത്. വളയം ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഷാജി.

ഇന്ന് രാവിലെ വീട്ടിന്റെ ഉമ്മറത്ത് നിന്നും "ജീവിതം മടുത്തു ഞാൻ എന്റെ വഴിയേ പോകുന്നു" എന്നെഴുതിയ കത്ത് അയൽവാസിക്ക് കിട്ടിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഷാജിയെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വളയം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അച്ഛൻ: പരേതനായ കേളപ്പൻ. അമ്മ: ജാനു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com