'2018' ഓസ്കറിലേക്ക്; ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രി

കേരള സ്റ്റോറി അടക്കം 22 ചിത്രങ്ങളായിരുന്നു സെലക്ഷൻ കമ്മിറ്റി പരി​ഗണിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്‌ത ചിത്രം 2018 ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കർ എൻട്രി. ഗിരീഷ് കാസറവള്ളിയുടെ നേതൃത്വത്തിലുള്ള 16 അം​ഗ സെലക്ഷൻ കമ്മിറ്റിയാണ് ചിത്രം തെരഞ്ഞെടുത്തത്. 

കേരള സ്റ്റോറി അടക്കം 22 ചിത്രങ്ങളായിരുന്നു സെലക്ഷൻ കമ്മിറ്റി പരിഗണിച്ചത്. ഇതിൽ നിന്നാണ് ജൂഡ് ആന്തണി ചിത്രം തെരഞ്ഞെടുത്തത്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ലാൽ, അപർണ്ണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, കലൈയരസൻ, തൻവി റാം, നരേൻ, സുധീഷ്, സിദ്ദിഖ്, അജു വർഗ്ഗീസ്, ശിവദ, വിനിതാ കോശി ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2023 മെയ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com