മഹായാനം എടുത്ത് കടം കയറി സിനിമ വിട്ടു, 34 വർഷങ്ങൾക്ക് ശേഷം പഴയ നിർമാതാവിന്റെ മക്കൾക്കൊപ്പം ഒന്നിച്ച് മമ്മൂട്ടി

ചിത്രത്തിന്റെ സംവിധായകൻ റോബിയും തിരക്കഥാകൃത്തും നടനുമായ റോണിയും രാജന്റെ മക്കളാണ്
റോബിയും റോണിയും അച്ഛൻ രാജനൊപ്പം/ ഇൻസ്റ്റ​ഗ്രാം, മമ്മൂട്ടി/ ഫെയ്സ്ബുക്ക്
റോബിയും റോണിയും അച്ഛൻ രാജനൊപ്പം/ ഇൻസ്റ്റ​ഗ്രാം, മമ്മൂട്ടി/ ഫെയ്സ്ബുക്ക്

മ്മൂട്ടി പൊലീസ് വേഷത്തിൽ എത്തിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. വൻ മൗത്ത് പബ്ലിസ്റ്റിയുടെ പിൻബലത്തിൽ വമ്പൻ വിജയത്തിലേക്കാണ് ചിത്രം നീങ്ങുന്നത്. ഇപ്പോൾ ചിത്രത്തിലെ ഒരു അപൂർവതയാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. മമ്മൂട്ടി സിനിമയിലൂടെ കടക്കണിയിൽപ്പെട്ട നിർമാതാവിന്റെ മക്കളാണ് കണ്ണൂർ സ്ക്വാഡിന്റെ പിന്നിൽ. 

1989ലാണ് മമ്മൂട്ടിയെ നായകനാക്കി ജോഷി മഹായാനം എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിർമാതാവ് സിടി രാജനായിരുന്നു. ‌നിരൂപക പ്രശംസ നേടിയ ചിത്രത്തിന് ബോക്സ് ഓഫിസിൽ വേണ്ടത്ര ശ്രദ്ധനേടാനായില്ല. ഇതോടെ രാജൻ സാമ്പത്തികമായി തകർന്നു. കടക്കെണിയിലായതിനെ തുടർന്ന് അദ്ദേഹത്തിന് സിനിമാ നിർമാണം തന്നെ ഉപേക്ഷിക്കേണ്ടതായി വന്നു. 34 വർഷത്തിനു ശേഷം സിടി രാജന്റെ മക്കൾ മമ്മൂട്ടിയെ നായകനായി ഒരുക്കിയ ചിത്രം വമ്പൻ ഹിറ്റിലേക്കാണ് നീങ്ങുന്നത്. ചിത്രത്തിന്റെ സംവിധായകൻ റോബിയും തിരക്കഥാകൃത്തും നടനുമായ റോണിയും രാജന്റെ മക്കളാണ്. 

സംവിധായകൻ റോബി രാജിന്റെ ഭാര്യ ഡോ. അഞ്ജു മേരിയാണ് ഈ അപൂർവ കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മക്കളായ റോണിക്കും റോബിക്കുമൊപ്പമുള്ള അച്ഛന്റെ ചിത്രം പങ്കുവച്ചായിരുന്നു അഞ്ജുവിന്റെ കുറിപ്പ്. സന്തോഷത്തോടെയാണ് ഞാനിത് പങ്കുവെക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി 1989ല്‍ പപ്പ ഒരുക്കിയ ചിത്രമാണ് മഹായാനം. ചിത്രം നിരൂപക പ്രശസ്തി നേടിയെങ്കിലും അദ്ദേഹത്തിന് സാമ്പത്തിക പ്രതിസന്ധി വരുത്തിവച്ചു. തുടര്‍ന്ന് നിര്‍മാണ് നിര്‍ത്തേണ്ട അവസ്ഥ വരെ എത്തി. എന്നാല്‍ അദ്ദേഹം സിനിമയോടുള്ള സ്‌നേഹം മക്കളിലേക്ക് പകര്‍ന്നുകൊടുത്തു. 34 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ മമ്മൂട്ടിയെ വച്ച് അദ്ദേഹത്തിന്റെ മൂത്ത മകന്‍ റോണി ഡേവിഡ് രാജ് കഥ എഴുതി ഇളയമകന്‍ റോബി രാജ് സംവിധാനം ചെയ്തു. ജീവിതവൃത്തം പൂര്‍ത്തിയാവുന്നു.- അഞ്ജു മേരി പോള്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com