കബീര്‍ സിങ്ങില്‍ അഭിനയിച്ചത് തെറ്റായിപ്പോയെന്ന് ആദില്‍ ഹുസൈന്‍; എഐയിലൂടെ മുഖം മാറ്റുമെന്ന് സന്ദീപ് റെഡ്ഡിയുടെ ഭീഷണി

അഭിനയിച്ചതില്‍ കുറ്റബോധമുള്ള തന്റെ കരിയറിലെ ഏക ചിത്രമാണ് ഇതെന്നാണ് ആദില്‍ പറഞ്ഞത്
സന്ദീപ് റെഡ്ഡി, ആദില്‍ ഹുസൈന്‍
സന്ദീപ് റെഡ്ഡി, ആദില്‍ ഹുസൈന്‍ഫെയ്സ്ബുക്ക്

2019ല്‍ ഏറ്റവും പണംവാരിയ ചിത്രമാണ് ഷാഹിദ് കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത കപീര്‍ സിങ്. ചിത്രം സ്ത്രീവിരുദ്ധതയെ ആഘോഷിക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിനെതിരെ നടന്‍ ആദില്‍ ഹുസൈന്‍ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ച നടനാണ് ആദില്‍. അഭിനയിച്ചതില്‍ കുറ്റബോധമുള്ള തന്റെ കരിയറിലെ ഏക ചിത്രമാണ് ഇതെന്നാണ് ആദില്‍ പറഞ്ഞത്.

സന്ദീപ് റെഡ്ഡി, ആദില്‍ ഹുസൈന്‍
മൂന്നു വർഷത്തെ ആലോചന, അവസാനം നീണ്ട മുടി മുറിച്ച് മാളവിക; വിഡിയോ

സ്‌ക്രിപ്റ്റ് വായിക്കാതെ ഞാന്‍ ചെയ്ത ഏക സിനിമയാണ് കബീര്‍ സിനിമ. തെലുങ്കിലെ യഥാര്‍ത്ഥ ചിത്രവും ഞാന്‍ കണ്ടിരുന്നില്ല. സിനിമ റിലീസ് ചെയ്തതിനു പിന്നാലെ ഡല്‍ഹിയിലെ ഒരു തിയറ്ററില്‍ ഞാന്‍ സിനിമ കാണാനായി പോയിരുന്നു. പക്ഷേ 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ സഹിക്കാനാവാതെ ഞാന്‍ ഇറങ്ങിപ്പോരുകയായിരുന്നു. ഇന്നും ആ സിനിമ ചെയ്തതില്‍ എനിക്ക് കുറ്റബോധമുണ്ട്. എന്റെ കരിയറില്‍ എനിക്ക് കുറ്റബോധം തോന്നിയ ഏക സിനിമയാണ് ഇത്. അതൊരു സ്ത്രീവിരുദ്ധ സിനിമയാണെന്ന് ഞാന്‍ കരുതുന്നു. മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ ചെറുതായതു പോലെ തോന്നി.- ആദില്‍ ജഹുസൈന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നീല് ആദില്‍ ഹുസൈനിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചിത്രത്തിന്റെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വെങ്ക രംഗത്തെത്തി. നിങ്ങള്‍ വിശ്വസിച്ച 30 ആര്‍ട്ട് സിനിമകള്‍ക്ക് തരാനാവാത്ത പ്രശസ്തിയാണ് നിങ്ങള്‍ക്ക് കുറ്റബോധമുള്ള ഒരു ബ്ലോക്ബസ്റ്റര്‍ നല്‍കിയത്. നിങ്ങളുടെ പാഷനേക്കാള്‍ വലുതാണ് അത്യാഗ്രഹം എന്ന് അറിയാതെ നിങ്ങളെ കാസ്റ്റ് ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു. ഇപ്പോള്‍ ഞങ്ങളെ ഞാന്‍ നാണക്കേടില്‍ നിന്ന് രക്ഷിക്കാന്‍ പോവുകയാണ്. എഐയുടെ സഹായത്തില്‍ നിങ്ങളുടെ മുഖം സിനിമയില്‍ നിന്ന് നീക്കിക്കൊണ്ട്. ഇനി നിങ്ങള്‍ക്ക് നന്നായി ചിരിക്കാം- എന്നാണ് സന്ദീപ് കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com