'എന്റെ വീട്ടിൽ വേണോ അതോ സാറിന്റേയോ?' ഷാരുഖിന്റെ ചോദ്യം; വീട്ടിലേക്ക് ക്ഷണിച്ച് മോഹൻലാൽ

ഒരു അവാർഡ് വേദിയിലെ മോഹൻലാലിന്റെ സിന്ദാ ബന്ദാ ഡാൻസ് ഷാരുഖ് ഖാന്റെ കണ്ണിൽപ്പെട്ടതോടെയാണ് സൂപ്പർതാരങ്ങൾ തമ്മിൽ രസകരമായ സംഭാഷണമുണ്ടായത്
'എന്റെ വീട്ടിൽ വേണോ അതോ സാറിന്റേയോ?' ഷാരുഖിന്റെ ചോദ്യം; വീട്ടിലേക്ക് ക്ഷണിച്ച് മോഹൻലാൽ

'ആഘോഷം എവിടെ വേണം എന്റെ വീട്ടിലോ അതോ സാറിന്റെ വീട്ടിലോ?' മോഹൻലാൽ മറുപടി നൽകിയതിനു പിന്നാലെ തന്നെ ഷാരുഖ് ഖാന്റെ ചോദ്യം എത്തി. വൈകിയില്ല ഷാരുഖിനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ് മോഹൻലാൽ. എന്റെ വീട്ടിൽ ആതിഥ്യം അരുളാൻ സന്തോഷം എന്നാണ് താരം ഷാരുഖിനോട് പറഞ്ഞത്.

'എന്റെ വീട്ടിൽ വേണോ അതോ സാറിന്റേയോ?' ഷാരുഖിന്റെ ചോദ്യം; വീട്ടിലേക്ക് ക്ഷണിച്ച് മോഹൻലാൽ
'നിങ്ങളുടെ സ്റ്റൈൽ ആർ‌ക്കും അനുകരിക്കാൻ കഴിയില്ല, പിന്നെ ഡിന്നർ മാത്രമാക്കേണ്ട ബ്രേക്ക്ഫാസ്റ്റും ആകാം'; ഷാരൂഖിനോട് മോഹൻലാൽ

ഒരു അവാർഡ് വേദിയിലെ മോഹൻലാലിന്റെ സിന്ദാ ബന്ദാ ഡാൻസ് ഷാരുഖ് ഖാന്റെ കണ്ണിൽപ്പെട്ടതോടെയാണ് സൂപ്പർതാരങ്ങൾ തമ്മിൽ രസകരമായ സംഭാഷണമുണ്ടായത്. മോ​ഹൻലാലിന്റെ വിഡിയോ എക്സിലൂടെ പങ്കുവെച്ചു കൊണ്ട് ഷാരൂഖ് ഖാൻ മോഹൻലാലിന്റെ പ്രകടനത്തിനെ പ്രശംസിച്ചു. ഈ ​ഗാനം സ്പെഷ്യൽ ആക്കി തന്നതിന് നന്ദിയുണ്ടെന്നും നിങ്ങൾ ചെയ്‌തതിന്റെ പകുതിയെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നെന്നും ഒരുമിച്ചുള്ള ഡിന്നറിനായി കാത്തിരിക്കുന്നു എന്നുമായിരുന്നു ഷാരുഖിന്റെ കുറിപ്പ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വൈകാതെ മോഹൻലാൽ ഷാരുഖിന് മറുപടിയുമായി എത്തി. പ്രിയപ്പെട്ട ഷാരുഖ്, നിങ്ങളെ പോലെ ചെയ്യാൻ മറ്റാർക്കും കഴിയില്ല. നിങ്ങളാണ് ഒറിജനൽ സിന്ദാ ബന്ദാ! നല്ല വാക്കുകൾക്ക് നന്ദി. പിന്നെ... ഡിന്നർ മാത്രം മതിയോ? നമുക്കൊരു 'സിന്ദാ ബന്ദാ' ബ്രേക്ക്ഫാസ്റ്റും പിടിച്ചാലോ?’- എന്നാണ് താരം കുറിച്ചത്.

പിന്നാലെ ട്വീറ്റുമായി ഷാരുഖ് എത്തി. 'ഡൺ, എന്റെ വീട്ടിൽ വേണോ സാറിന്റെ വീട്ടിലോ?' എന്നായിരുന്നു കിങ് ഖാന്റെ ചോദ്യം. ഇതോടെയാണ് ഷാരുഖ് ഖാനെ തന്റെ വീട്ടിലേക്ക് മോഹൻലാൽ ക്ഷണിച്ചത്. പ്രിയതാരങ്ങള്ർ ഒന്നിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com