‌നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത മോഹൻലാൽ, സംവിധായകനായി സൂപ്പർതാരം; ബറോസ് മേക്കിങ് വിഡിയോ

നടനും സംവിധായകനുമായി നിറഞ്ഞു നിൽക്കുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്
ബറോസ് മേക്കിങ് വിഡിയോയിൽ മോഹൻലാൽ
ബറോസ് മേക്കിങ് വിഡിയോയിൽ മോഹൻലാൽവിഡിയോ സ്ക്രീൻഷോട്ട്

മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ബറോസിന്റെ മേക്കിങ് വിഡിയോ പുറത്ത്. മോഹൻലാൽ തന്നെയാണ് വിഡിയോ പുറത്തുവിട്ടത്. നടനും സംവിധായകനുമായി നിറഞ്ഞു നിൽക്കുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്. മലയാളികൾ ഇതുവരെ കാണാത്ത രീതിയിലുള്ള ഫാന്റസി ചിത്രമായിരിക്കും ബറോസ് എന്നാണ് വിഡിയോ നൽകുന്ന സൂചന. ആരാധകർ ആവേശത്തോടെയാണ് വിഡിയോ ഏറ്റെടുത്തിരിക്കുന്നത്.

ബറോസ് മേക്കിങ് വിഡിയോയിൽ മോഹൻലാൽ
'എന്റെ വീട്ടിൽ വേണോ അതോ സാറിന്റേയോ?' ഷാരുഖിന്റെ ചോദ്യം; വീട്ടിലേക്ക് ക്ഷണിച്ച് മോഹൻലാൽ

ബറോസ് എന്ന ഭൂതത്തിന്റെ ലുക്കിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ഈ ലുക്കിൽ തന്നെയാണ് താരം ലൊക്കേഷനിൽ നിർ​ദേശങ്ങൾ നൽകുന്നത്. സൂപ്പർതാരത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയിലും വൻ പ്രതീക്ഷയിലാണ് സിനിമാ ലോകം. ചിത്രം അവസാന ഘട്ടത്തിലാണ്. ഹോളിവുഡിലെ സോണി സ്റ്റുഡിയോസിലാണ് ‘ബറോസി’ന്റെ അവസാനഘട്ട മിനുക്കുപണികൾ നടക്കുന്നത്. വൈകാതെ പ്രേക്ഷക‌രിലേക്ക് എത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ‘ബറോസിന്റെ’ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ വർഷം മാർച്ച് 24നായിരുന്നു. ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് മോഹൻലാൽ ചിത്രം ഒരുക്കുന്നത്. ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കിയുള്ളതാണ് ചിത്രം.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. കലാസംവിധാനം സന്തോഷ് രാമൻ. സംഗീതം ലിഡിയന്‍ നാദസ്വരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com