'കുറച്ചുപേര്‍ക്ക് ഈ പോരാട്ടം യഥാര്‍ത്ഥമാണ്, ചിലര്‍ക്ക് ഇത് വെറും സ്റ്റണ്ട്'; കാന്‍സര്‍ ദിനത്തില്‍ മംമ്ത മോഹന്‍ദാസ്

നടി പൂനം പാണ്ഡെയുടെ മരണനാടകത്തെ പരാമര്‍ശിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്
മംമ്ത മോഹന്‍ദാസ്
മംമ്ത മോഹന്‍ദാസ്

പോരാളിയാണ് മംമ്ത മോഹന്‍ദാസ്. 24ാം വയസില്‍ തന്നെ പിടികൂടിയ കാന്‍സറിനെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെയാണ് താരം തോല്‍പ്പിക്കുന്നത്. അതിനു പിന്നാലെ സിനിമയില്‍ ശക്തമായി തിരിച്ചുവരികയും ചെയ്തു. ഇപ്പോള്‍ ശ്രദ്ധനേടുന്നത് കാന്‍സര്‍ ദിനത്തില്‍ താരം പങ്കുവച്ച കുറിപ്പാണ്.

മംമ്ത മോഹന്‍ദാസ്
'പൂനത്തിന്റെ അമ്മയ്ക്കും കാന്‍സറായിരുന്നു': നടിയുടെ വ്യാജ മരണത്തില്‍ കുറിപ്പുമായി ഏജന്‍സി

നടി പൂനം പാണ്ഡെയുടെ മരണനാടകത്തെ പരാമര്‍ശിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. കുറച്ചുപേര്‍ക്ക് ഈ പോരാട്ടം യഥാര്‍ത്ഥമാണ്. മറ്റു ചിലര്‍ക്ക് ഈ പോരാട്ടം വെറും സ്റ്റണ്ടാണ്. ഈ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. നിങ്ങളെ സ്വയം ശ്രദ്ധിക്കണം. എന്നും നിങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കണം. ഈ സാധനത്തിന് നിങ്ങളെ തോല്‍പ്പിക്കാനാവില്ല. നിങ്ങള്‍ക്ക് ഇത് സാധിക്കും. കൂടുതല്‍ തിളങ്ങൂ. യുദ്ധം ചെയ്യുന്നവരെയും മുന്നില്‍ നിന്ന് പോരാടി ജീവന്‍ നഷ്ടപ്പെട്ടവരെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നു!- മംമ്ത കുറിച്ചു.

2009ലാണ് താരത്തിന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ 2013ലാണ് താരം രോഗമുക്തി നേടുന്നത്. ഇപ്പോള്‍ മറ്റൊരു പോരാട്ടത്തിലാണ് താരം. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്രോഗം ബാധിച്ചിരിക്കുകയാണ് താരത്തെ. രോഗബാധയെക്കുറിച്ച് താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com