'സല്‍മാന്‍ ഖാനെ ഞാന്‍ കെട്ടിപ്പിടിച്ചത് ഇഷ്ടപ്പെട്ടില്ല, ലൈറ്റ് ഓഫ് ചെയ്ത് പിന്നില്‍ നിന്ന് തട്ടിവിളിച്ചു': രജനീകാന്തിനെക്കുറിച്ച് രംഭ, വിമര്‍ശനം

40നു മുകളില്‍ പ്രായമായ ഒരു നടന്‍ തന്റെ സിനിമയിലെ നായികയെ അനുവാദമില്ലാതെ സ്പര്‍ശിച്ചു എന്നത് എന്ത് വൃത്തികേടാണ് എന്നാണ് പലരും പറയുന്നത്
രജനീകാന്ത്/ ഫയൽ ചിത്രം, രംഭ/ ഫെയ്സ്ബുക്ക്
രജനീകാന്ത്/ ഫയൽ ചിത്രം, രംഭ/ ഫെയ്സ്ബുക്ക്

രു കാലത്ത് തെന്നിന്ത്യന്‍ സിനിമാലോകത്തെ ഗ്ലാമര്‍ നായികയായിരുന്നു രംഭ. വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സൂപ്പര്‍താരം രജനീകാന്തിനെക്കുറിച്ച് താരം പറഞ്ഞ ചില കാര്യങ്ങളാണ്. 

ഒരു അഭിമുഖത്തിനിടെയാണ് താരം രജനീകാന്തിനൊപ്പം അരുണാചലത്തില്‍ ഒന്നിച്ച് അഭിനയിച്ച അനുഭവം പങ്കുവച്ചത്. തന്നെ പറ്റിക്കാനായി രജനീകാന്തും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് സെറ്റിലെ ലൈറ്റ് ഓഫ് ചെയ്‌തെന്നും ഒരാള്‍ തന്നെ പിന്നില്‍ നിന്ന് തട്ടിവിളിച്ചെന്നുമാണ് രംഭ പറഞ്ഞത്. രജനി സാറാണ് ഇത് ചെയ്തതെന്ന് താന്‍ പിന്നീട് അറിഞ്ഞെന്നും രംഭ പറയുന്നുണ്ട്. 

സല്‍മാന്‍ ഖാനൊപ്പം ബന്ധന്‍ എന്ന ചിത്രം ഷൂട്ട് ചെയ്യുന്നതിനൊപ്പമാണ് രജനീകാന്തിനൊപ്പമുള്ള അരുണാചലം ചെയ്യുന്നത്. ഒരു ദിവസം സല്‍മാനും ജാക്കി ഷറോഫും അരുണാചലത്തിന്റെ സെറ്റില്‍ എത്തിയിരുന്നു. ഞാന്‍ അവരെ ആലിംഗനം ചെയ്തപ്പോള്‍ രജനി സാര്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. പിന്നീട് ഒരാള്‍ വന്ന് പറഞ്ഞു രജനി സാര്‍ എന്നോട് ബുദ്ധിമുട്ടിലാണെന്ന്. ഞാന്‍ ആശ്ചര്യപ്പെട്ടുപോയി.  എന്താണ് സംഭവിച്ചതെന്ന് ഞാന്‍ രജനി സാറിനോട് ചോദിച്ചപ്പോള്‍, തന്നോട് വളരെ ഫോര്‍മലായി പെരുമാറിയിട്ട് നോര്‍ത്തില്‍ നിന്ന് വന്ന നടന്മാരെ കെട്ടിപ്പിടിച്ചത് എന്തിനാണ് എന്നാണ് എന്നോട് ചോദിച്ചത്.  അദ്ദേഹവും ടീമും എന്നെ കളിപ്പിച്ചതും എനിക്കോര്‍മയുണ്ട്. അവര്‍ ലൈറ്റ് ഓഫ് ചെയ്തതിനു ശേഷം അപ്രതീക്ഷിതമായി ആരോ എന്നെ പിന്നില്‍ നിന്ന് തട്ടിവിളിച്ചു. ഞാന്‍ അലറിവിളിച്ചു. ലൈറ്റ് ഓണ്‍ ചെയ്തതിനു ശേഷം ആരാണ് എന്നെ തോട്ടത് എന്ന ചര്‍ച്ചയുണ്ടായി. പിന്നീടാണ് രജനി സാറാണ് എന്നെ പ്രാങ്ക് ചെയ്തത് എന്ന് അറിയുന്നത്. - രംഭ പറഞ്ഞത്. 

തന്റെ സഹതാരവുമായുള്ള ബന്ധത്തെക്കുറിച്ച് ചിരിയോടെയാണ രംഭ സംസാരിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് ഈ പരാമര്‍ശം. 40നു മുകളില്‍ പ്രായമായ ഒരു നടന്‍ തന്റെ സിനിമയിലെ നായികയെ അനുവാദമില്ലാതെ സ്പര്‍ശിച്ചു എന്നത് എന്ത് വൃത്തികേടാണ് എന്നാണ് പലരും പറയുന്നത്. എന്നാല്‍ രജനീകാന്തുമായുണ്ടായ സൗഹൃദത്തെക്കുറിച്ചുള്ള രംഭയുടെ വാക്കുകള്‍ വളച്ചൊടിക്കുകയാണ് എന്നാണ് രജനി ആരാധകരുടെ വാദം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com