പറന്നു പൊങ്ങിയതിനു പിന്നാലെ കടലില്‍ പതിച്ചു: ഹോളിവുഡ് നടനും രണ്ട് പെണ്‍മക്കളും വിമാനം തകര്‍ന്ന് മരിച്ചു

ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം കരീബിയന്‍ കടലില്‍ പതിക്കുകയായിരുന്നു
ക്രിസ്റ്റ്യന്‍ ഒലിവര്‍/ചിത്രം: ഫെയ്‌സ്‌ബുക്ക്
ക്രിസ്റ്റ്യന്‍ ഒലിവര്‍/ചിത്രം: ഫെയ്‌സ്‌ബുക്ക്

ലോസ് ആഞ്ചലസ്: ഹോളിവുഡ് താരം ക്രിസ്റ്റിയന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം കരീബിയന്‍ കടലില്‍ പതിക്കുകയായിരുന്നു. 

ക്രിസ്റ്റ്യന്‍ ഒലിവര്‍ (51), മക്കളായ മഡിത (10), അന്നിക്(12), വിമാനത്തിന്റെ പൈലറ്റ് റോബര്‍ട്ട് സാച്ച്‌സ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഗെനേഡിന്‍സിലെ ചെറു ദ്വീപായ ബെക്വിയയില്‍ നിന്ന് സെന്റ് ലൂസിയയിലേക്ക് പോവുന്നതിനിടെ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. വിമാനം പറന്നു പൊങ്ങിയതിനു പിന്നാലെ കടലില്‍ പതിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 

അപകടത്തിനു പിന്നാലെ മത്സ്യത്തൊഴിലാളികളും ഡൈവര്‍മാരും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ നാല് മൃതദേഹങ്ങളും കണ്ടെത്തി. കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാനായാണ് താരം ബെക്വിയയില്‍ എത്തിയത്. ന്യൂഇയര്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 

ജര്‍മന്‍ സ്വദേശിയായ ഒലിവര്‍ 60ല്‍ അധികം സിനിമകളിലും ടിവി സീരീസിലും വേഷമിട്ടിട്ടുണ്ട്. ദി ഗുഡ് ജര്‍മന്‍, സ്പീഡ് റേസര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com