ഗാര്‍ഹിക പീഡനക്കേസ്: സീരിയല്‍ താരം രാഹുല്‍ രവിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്
രാഹുൽ രവി/ ഫയൽ
രാഹുൽ രവി/ ഫയൽ

ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനക്കേസില്‍ സീരിയല്‍ താരം രാഹുല്‍ രവിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. തെന്നിന്ത്യന്‍ താരവും മലയാളിയുമായ രാഹുലിനെതിരെ ഭാര്യ ലക്ഷ്മി എസ് നായര്‍ ആണ് ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. 

കേസില്‍ ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. പരാതിയെത്തുടര്‍ന്ന് രാഹുല്‍ ഒളിവിലാണ്. രാഹുലിനെ കണ്ടെത്താനായി തമിഴ്‌നാട് പൊലീസ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തിരുന്നു.

നേരത്തെ കേസില്‍ മദ്രാസ് ഹൈക്കോടതി രാഹുലിന് മൂന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നെങ്കിലും സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കാട്ടി കോടതി ഇത് റദ്ദാക്കി അറസ്റ്റിന് ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com