സുരേഷ് ​ഗോപിയെ ആലോചിച്ചു, സത്യരാജിനോട് കഥ പറഞ്ഞു: മമ്മൂട്ടിയുടെ അലക്സാണ്ടറാവാൻ ആദ്യം പരി​ഗണിച്ചത് നിരവധി പേരെ

സിനിമ ചെയ്യാമെന്ന് മമ്മൂട്ടി തന്നെയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസിനോട് പറഞ്ഞത്
സുരേഷ് ​ഗോപി, ഓസ്‌ലറിൽ മമ്മൂട്ടി/ ഫെയ്സ്ബുക്ക്
സുരേഷ് ​ഗോപി, ഓസ്‌ലറിൽ മമ്മൂട്ടി/ ഫെയ്സ്ബുക്ക്

യറാമിന്റെ വമ്പൻ തിരിച്ചുവരവായി മാറിയിരിക്കുകയാണ് ഓസ്‌ലർ. ചിത്രത്തിൽ അതിഥി വേഷത്തിൽ മമ്മൂട്ടിയും എത്തിയിരുന്നു. എന്നാൽ ഈ കഥാപാത്രം ചെയ്യാൻ പലരേയും സുരേഷ് ​ഗോപി ഉൾപ്പടെ പലരേയും പരി​ഗണിച്ചു എന്നാണ് ജയറാം പറയുന്നത്. സത്യരാജിനോട് കഥ പറയുകയും ചെയ്തിരുന്നു. സിനിമ ചെയ്യാമെന്ന് മമ്മൂട്ടി തന്നെയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസിനോട് പറഞ്ഞതെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ജയറാം പറഞ്ഞു. 

'അലക്സാണ്ടര്‍ എന്ന കഥാപാത്രം ആരു ചെയ്യും എന്ന ചര്‍ച്ചയില്‍ സത്യരാജ്, ശരത്കുമാര്‍, പ്രകാശ് രാജ് എന്നിങ്ങനെ കന്നഡയില്‍ നിന്നും തെലുങ്കില്‍ നിന്നും വരെ പല പേരുകളും ഉയര്‍ന്നിരുന്നു. ഞാന്‍ സത്യരാജിനോടു കഥ പറയുകയും അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. വേറൊരു ഘട്ടത്തില്‍ സുരേഷ് ഗോപിയെ വരെ ആ വേഷത്തിലേക്ക് ആലോചിച്ചു.- ജയറാം പറഞ്ഞു.

അപ്പോഴാണ് യാഥൃശ്ചികമായി മമ്മൂക്കയെ കാണാൻ മിഥുൻ പോകുന്നത്. ചിത്രത്തിന്റെ കഥ കേട്ടപ്പോൾ അലക്സാണ്ടര്‍ എന്ന കഥാപാത്രം ഞാന്‍ ചെയ്യട്ടെ എന്നു മമ്മൂക്ക ചോദിച്ചു. എന്നാൽ വേണ്ട എന്നാണ് മിഥുൻ പറഞ്ഞത്. എന്നാൽ അദ്ദേഹം വരണമെന്നാണ് തനിക്ക് തോന്നിയതെന്നും ജയറാം കൂട്ടിച്ചേർത്തു. 

ഞാന്‍ നായകനാവുന്ന സിനിമയില്‍ ഇങ്ങനെ ഒരു വേഷം ചെയ്യാമെന്നു അദ്ദേഹം പറയുന്നില്ലേ, ചിലപ്പോള്‍ എനിക്കു വേണ്ടിയാവാം, ഒന്നുകൂടി പോയി ചോദിക്കാന്‍ ഞാന്‍ മിഥുനോടു പറഞ്ഞു. അങ്ങനെ മിഥുന്‍ രണ്ടാമതു വീണ്ടും പോയി ചോദിച്ചു. ചെയ്തുതരാമെന്നു മമ്മൂക്ക പറഞ്ഞു. - ജയറാം വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com