'ഹനുമാന്‍ എന്നെ നേരിട്ടെത്തി ക്ഷണിച്ചതുപോലെ: ഇന്ത്യക്കാരുടെ 500 വര്‍ഷത്തെ വേദനാജനകമായ കാത്തിരിപ്പിന് വിരാമം'

പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുകയാണെന്നും താരം
ചിരഞ്ജീവി/ചിത്രം; ഫേയ്സ്ബുക്ക്
ചിരഞ്ജീവി/ചിത്രം; ഫേയ്സ്ബുക്ക്

രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കാനായി അയോധ്യയിലെത്തി തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിരഞ്ജീവി. മകനും നടനുമായ രാം ചരണിനും ഭാര്യയ്ക്കുമൊപ്പമാണ് ചിരഞ്ജീവി അയോധ്യയിൽ എത്തിയത്. രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷം ചിരഞ്ജീവി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. 

ഇന്ത്യക്കാരുടെ 500 വര്‍ഷം നീണ്ട വേദനാജനകമായ കാത്തിരിപ്പ് അവസാനിക്കുകയാണ് എന്നാണ് ചിരഞ്ജീവി കുറിച്ചത്. പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുകയാണെന്നും താരം പറഞ്ഞു. തന്റെ ആരാധന പുരുഷനായ ഹനുമാന്‍ നേരിട്ടെത്തി ചടങ്ങിലേക്ക് ക്ഷണിച്ചതുപോലെയാണ് തോന്നുന്നതെന്നും താരം പറഞ്ഞു. 

ചിരഞ്ജീവിയുടെ കുറിപ്പ് വായിക്കാം

ചരിത്രം സൃഷ്ടിക്കുന്നു, എക്കാലത്തേയും ചരിത്രം. ഇത് ശരിക്കും ഒരു വല്ലാത്ത വികാരമാണ്. അയോധ്യയിൽ രാംലല്ലയുടെ പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ഈ ക്ഷണം ദൈവിക അവസരമായി ഞാൻ കരുതുന്നു. അഞ്ഞൂറ് വർഷത്തിലേറെയായി ഇന്ത്യക്കാരുടെ തലമുറകളുടെ വേദനാജനകമായ കാത്തിരിപ്പ് സഫലമാകുകയാണ്.

അഞ്ജനാദേവിയുടെ പുത്രനായ ആ ദിവ്യമായ 'ചിരഞ്ജീവി' ഭഗവാൻ ഹനുമാൻ തന്നെ ഈ ഭൂമിയിലെ അഞ്ജനാദേവിയുടെ പുത്രനായ ചിരഞ്ജീവിക്ക് ഈ അമൂല്യമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാനുള്ള ഈ സമ്മാനം നൽകിയതായി എനിക്ക് തോന്നുന്നു. ശരിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി. എനിക്കും എന്റെ കുടുംബാംഗങ്ങൾക്കും അനേകം ജന്മങ്ങളുടെ അനുഗ്രഹീത ഫലം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 
ഈ സുപ്രധാന അവസരത്തിൽ ഓരോ ഭാരതീയർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!  ആ സുവർണ്ണ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു..

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com