'എത്രയോ കൂടോത്രങ്ങളെ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്, കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്'

'ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയ്യറ്ററിൽ എത്താൻ തുടങ്ങി'
ഹരീഷ് പേരടിയും മോഹന്‍ലാലും വാലിബനില്‍, മോഹന്‍ലാലും ഹരീഷ് പേരടിയും
ഹരീഷ് പേരടിയും മോഹന്‍ലാലും വാലിബനില്‍, മോഹന്‍ലാലും ഹരീഷ് പേരടിയുംഫെയ്സ്ബുക്ക്

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ച മലൈക്കോട്ടൈ വാലിബൻ കഴിഞ്ഞ ദിവസമാണ് തിയറ്ററിൽ എത്തിയത്. റിലീസ് ദിവസം ചിത്രത്തേക്കുറിച്ച് വലിയ രീതിയിൽ നെ​ഗറ്റീവ് റിവ്യൂ വന്നിരുന്നു. എന്നാൽ അതിനെ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ് ചിത്രം. ഇപ്പോൾ ശ്രദ്ധനേടുന്നത് നടൻ ഹരീഷ് പേരടിയുടെ കുറിപ്പാണ്. ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയ്യറ്ററിൽ എത്താൻ തുടങ്ങിയെന്നും ഇനി വാലിബന്റെ തേരോട്ടമാണെന്നും ഹരീഷ് പേരടി കുറിച്ചു.

ഹരീഷ് പേരടിയും മോഹന്‍ലാലും വാലിബനില്‍, മോഹന്‍ലാലും ഹരീഷ് പേരടിയും
ഭാ​ഗ്യയേയും ശ്രേയസിനേയും കാണാൻ 'ലക്ഷ്മി'യിലെത്തി ​ഗവർണർ: സദ്യ വിളമ്പി സുരേഷ് ​ഗോപി, ചിത്രങ്ങൾ

43 വർഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാപയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്..കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്...ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്..ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്ന്..ഈ ചിത്രത്തിൽ അയാളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ..ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയ്യറ്ററിൽ എത്താൻ തുടങ്ങി...ഇനി വാലിബന്റെ തേരോട്ടമാണ്...ആ തേരോട്ടത്തിൽ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക ...കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കൈയ്യൊപ്പാണ്..ലോക സിനിമയിലേക്ക് മലയാളത്തിന്റെ കൈയ്യൊപ്പ്.

ഹരീഷ് പേരടി

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരുന്നത്. എന്നാല്‍ ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്നാണ് ഒരു വിഭാഗം പറയുന്നത്. മോഹന്‍ലാലിനൊപ്പം ഹരീഷ് പേരടിയും ചിത്രത്തില്‍ ശക്തമായ വേഷത്തില്‍ എത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com