അഞ്ചക്കള്ളകോക്കാന്‍ ട്രെയ്‌ലർ; മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു മില്ല്യണ്‍ കടന്നു

കേരള - കര്‍ണാടക അതിര്‍ത്തിയില്‍ ഉള്ള കാളഹസ്തിയെന്ന സാങ്കല്പിക ഗ്രാമത്തിലെ ഒരു പോലീസ് സ്റ്റേഷന്‍ കേന്ദ്രമാക്കിയാണ് ചിത്രം കഥ പറയുന്നത്.
അഞ്ചക്കള്ളകോക്കാന്‍ പോസ്റ്റര്‍
അഞ്ചക്കള്ളകോക്കാന്‍ പോസ്റ്റര്‍ഫെയ്സ്ബുക്ക്

ചെമ്പന്‍ വിനോദും ലുക്മാന്‍ അവറാനും പ്രധാന വേഷത്തില്‍ അണിനിരക്കുന്ന ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

കേരള - കര്‍ണാടക അതിര്‍ത്തിയില്‍ ഉള്ള കാളഹസ്തിയെന്ന സാങ്കല്പിക ഗ്രാമത്തിലെ ഒരു പോലീസ് സ്റ്റേഷന്‍ കേന്ദ്രമാക്കിയാണ് ചിത്രം കഥ പറയുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനല്‍ വഴി ഇന്നലെ ചിത്രത്തിന്റെ ട്രെയ്ലര്‍ എത്തിയിരുന്നു. ട്രെയ്ലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു മില്ല്യണ്‍ വ്യൂസ് കടന്നു.

പൊറാട്ട് എന്ന കലാരൂപത്തെ മുന്‍നിര്‍ത്തിയാണ് ചിത്രത്തിന്റെ കഥ അരങ്ങേറുന്നത്. ഒരു കോമഡി പശ്ചാത്തലത്തില്‍ എന്ന് തോന്നിക്കുന്ന വളരെ കളര്‍ഫുള്‍ ആയൊരു ആക്ഷന്‍ ത്രില്ലറാണെന്ന് ചിത്രമെന്ന സൂചനയാണ് നല്‍കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഞ്ചക്കള്ളകോക്കാന്‍ പോസ്റ്റര്‍
'പൈസയ്ക്ക് ബുദ്ധിമുട്ടുള്ളതു കൊണ്ടാണോ ചെലവ് ചുരുക്കൽ?'; സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തിൽ വിമർശനവുമായി സ്നേഹ

ജല്ലിക്കട്ട്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ചുരുളി, സുലൈഖ മന്‍സില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചെമ്പന്‍ വിനോദിന്റെ ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. ചിത്രം മാര്‍ച്ച് 15 ന് തിയറ്ററുകളിലെത്തും. മണികണ്ഠന്‍ ആര്‍ ആചാരി, മേഘ തോമസ്, മെറിന്‍ മേരി ഫിലിപ്പ്, സെന്തില്‍ കൃഷ്ണ, ശ്രീജിത്ത് രവി എന്നിവരും മുഖ്യ കഥാപാത്രങ്ങളായി സിനിമയില്‍ അണിനിരക്കുന്നു. ചെമ്പന്‍ വിനോദിന്റെ സഹോദരന്‍ ഉല്ലാസ് ചെമ്പന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com