പാട്ടുപാടുന്നതിനിടെ ജാസി ​ഗിഫ്റ്റിന്റെ മൈക്ക് പിടിച്ചുവാങ്ങി കോളജ് പ്രിൻസിപ്പൽ; പ്രതിഷേധിച്ച് വേദി വിട്ട് ഗായകന്‍; വിഡിയോ

വേദിയിൽ ജാസി ഗിഫ്റ്റും സംഘവും ഗാനം ആലപിക്കുന്നതിനിടയിൽ പ്രിൻസിപ്പൽ എത്തി മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു
ജാസി ​ഗിഫ്റ്റ്
ജാസി ​ഗിഫ്റ്റ്ഇന്‍സ്റ്റഗ്രാം

കോളജിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ ​ഗായകൻ ജാസി ​ഗിഫ്റ്റിന്റെ കയ്യിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി പ്രിൻസിപ്പൽ. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിന്റെ കോളജ് ഡേയ്ക്കിടെയാണ് സംഭവമുണ്ടായത്. വേദിയിൽ ജാസി ഗിഫ്റ്റും സംഘവും ഗാനം ആലപിക്കുന്നതിനിടയിൽ പ്രിൻസിപ്പൽ എത്തി മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ജാസി ​ഗിഫ്റ്റ് വേദി വിടുകയായിരുന്നു.

ജാസി ​ഗിഫ്റ്റ്
'ഗുഡ് ബാഡ് അഗ്ലി'; അജിത്തിന്റെ പുതിയ ചിത്രം, സംവിധാനം ആദിക് രവിചന്ദ്രന്‍

വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. കോളജ് ഡേയിൽ അതിഥിയായി എത്തിയ ജാസി ​ഗിഫ്റ്റ് പാട്ടു പാടുകയായിരുന്നു. അദ്ദേഹത്തിനൊപ്പം ​ഗായകൻ സജിൻ കോലഞ്ചേരിയും ഒപ്പമുണ്ടായിരുന്നു. ജാസി ​ഗിഫ്റ്റിന്റെ കയ്യിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങിയ പ്രിൻസിപ്പൽ ജാസി ​ഗിഫ്റ്റിന് മാത്രമേ പാടാൻ അനുമതിയുള്ളൂ എന്ന് പറയുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജാസി ഗിഫ്റ്റ് മാത്രമേ പാടുകയുള്ളൂ എന്ന് അറിയിച്ചതിനാലാണ് പാടാന്‍ അനുവദിച്ചതെന്നും ഒപ്പം പാടാൻ എത്തിയ ആളെ ഒഴിവാക്കണമെന്നുമാണ് പറഞ്ഞത്. മൈക്ക് പിടിച്ച് വാങ്ങിയതോടെ പ്രിൻസിപ്പലിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ പ്രിൻസിപ്പൽ ബിനുജ ജോസഫിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. വിളിച്ച് വരുത്തി അപമാനിക്കുന്നതുപോലെയാണ് എന്നാണ് വിമർശനം. എന്നാൽ തന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രിൻസിപ്പൽ പറയുന്നത്. പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളജിനകത്ത് നടത്തുന്നതിനു നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണു ചെയ്തതെന്നുമാണു വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com