തുള്ളിച്ചാടി സുചിത്ര മോഹൻലാൽ; അമ്മയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി വിസ്മയ; വിഡിയോ

മകൾ വിസ്മയയാണ് അമ്മയുടെ ദീർഘകാലമായുള്ള ആ​ഗ്രഹം സാധിച്ചുകൊടുത്തത്
സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ടിന്റെ സം​ഗീത പരിപാടി കാണുന്ന സുചിത്ര
സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ടിന്റെ സം​ഗീത പരിപാടി കാണുന്ന സുചിത്രവിഡിയോ സ്ക്രീന്‍ഷോട്ട്

ഷ്ട ​ഗായകൻ സ്റ്റേജിൽ പാടുമ്പോൾ അത് കേട്ട് ആവേശം കൊള്ളുന്ന സുചിത്ര മോഹൻലാൽ. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. ബ്രിട്ടിഷ് ഗായകനും ഗാനരചയിതാവുമായ സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ടിന്റെ സം​ഗീത പരിപാടി കാണാനായാണ് സുചിത്ര എത്തിയത്. മകൾ വിസ്മയയാണ് അമ്മയുടെ ദീർഘകാലമായുള്ള ആ​ഗ്രഹം സാധിച്ചുകൊടുത്തത്. ‌ഇതിന്റെ വിഡിയോയും വിസ്മയ പങ്കുവച്ചു.

സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ടിന്റെ സം​ഗീത പരിപാടി കാണുന്ന സുചിത്ര
'മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ 'കാക്കയുടെ നിറമുള്ള' രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി'

‘എന്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. സ്റ്റിവാർട്ടിനു ഹൃദയം നിറഞ്ഞ നന്ദി. എന്റെ അമ്മയെ അറിയുന്നവർക്കു മനസ്സിലാകും ഈ നിമിഷം അമ്മയ്ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന്. ഇവരെ ഫാൻ ​ഗേൾസായി കാണാൻ നല്ല രസമുണ്ട്’- വിസ്മയ മോഹൻലാൽ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരിപാടി കണ്ട് ആവേശത്തോടെ തുള്ളിച്ചാടുന്ന സുചിത്രയെയാണ് വിഡിയോയിൽ കാണുന്നത്. സ്റ്റിവാർട്ട് സ്റ്റേജിൽ പാടുമ്പോൾ അതിനൊപ്പം കൂടെ പാടുകയാണ് സുചിത്ര. എല്ലാ വരിയും അമ്മയ്ക്ക് അറിയാം എന്നാണ് വിസ്മയ കുറിക്കുന്നത്. വിസ്മയയുടെ വിഡിയോ വലിയ രീതിയിൽ ശ്രദ്ധനേടിക്കഴിഞ്ഞു. സുചിത്രയെ ഇത്ര ആവേശത്തോടെ കാണുന്നത് ആദ്യമായിട്ടാണ് എന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്ത വിസ്മയയെ പ്രശംസിച്ചും കമന്റുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com