'കുഞ്ഞനിയനെ മോഹൻലാലിനെ കാണിക്കാൻ ഞങ്ങൾക്കായില്ല, അമ്മയിലൂടെ ആ സാനിധ്യം അവൻ അറിഞ്ഞിട്ടുണ്ടാകും'

തന്‍റെ അമ്മയുടേയും മരിച്ചുപോയ സഹോദരന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ലാലേട്ടനെ കാണുക എന്നാണ് ശ്രുതി കുറിച്ചത്
ശ്രുതി ജയനും അമ്മയും മോഹന്‍ലാലിനൊപ്പം
ശ്രുതി ജയനും അമ്മയും മോഹന്‍ലാലിനൊപ്പംഇന്‍സ്റ്റഗ്രാം

മ്മയ്ക്കൊപ്പം മോഹന്‍ലാലിനെ സന്ദര്‍ശിച്ചതിന്‍റെ സന്തോഷം പങ്കുവച്ച് നടി ശ്രുതി ജയന്‍. തന്‍റെ അമ്മയുടേയും മരിച്ചുപോയ സഹോദരന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ലാലേട്ടനെ കാണുക എന്നാണ് ശ്രുതി കുറിച്ചത്. സെറിബ്രല്‍ പാള്‍സിയോടെ ജനിച്ച സഹോദരന്‍ അമ്പു 11 വര്‍ഷം മുന്‍പാണ് മരിച്ചത്. സഹോദരനെ മോഹന്‍ലാലിനെ കാണിക്കാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നുമാണ് ശ്രുതി കുറിക്കുന്നത്. അമ്മയിലൂടെ മോഹന്‍ലാലിന്‍റെ സാനിധ്യം അവൻ അറിഞ്ഞിട്ടുണ്ടാകുമെന്നും ശ്രുതി കുറിച്ചു.

ശ്രുതി ജയനും അമ്മയും മോഹന്‍ലാലിനൊപ്പം
തുള്ളിച്ചാടി സുചിത്ര മോഹൻലാൽ; അമ്മയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി വിസ്മയ; വിഡിയോ

ശ്രുതിയുടെ കുറിപ്പ് വായിക്കാം

അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ലാലേട്ടനെ കാണുക അതിലുപരി എന്റെ അമ്പൂന്റെയും... (എന്റെ കുഞ്ഞനിയൻ )

Cerebral പാൽസി ഓട് കൂടി ജനിച്ച അവനു ഏറ്റവും ഇഷ്ടമുള്ള 2 വ്യക്തികളായിരുന്നു ലാലേട്ടനും സച്ചിൻ ടെൻദുൽകറും....

ലാലേട്ടന്റെ എല്ലാ സിനിമകളും തീയേറ്ററിൽ കൊണ്ട് പോയി അവനെ കാണിക്കുമായിരുന്നു. ..

ലാലേട്ടനെ കാണുമ്പോൾ അവൻ പ്രകടമാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല...

മോഹൻലാൽ എന്ന നടനുപരി അവന്റെ സ്വന്തം ആരോ ആയിരുന്നു ലാലേട്ടൻ. ..

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജീവിച്ചിരിക്കുന്ന കാലമത്രയും ലാലേട്ടനും അവന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.

അമ്മയാണ് നാനാ മാഗസിനിലൂടെയും ടീവിയിലും മറ്റും കാണിച്ച് ലാലേട്ടൻ എന്ന മഹാ പ്രതിഭയെ എന്റെ അനിയന്റെ ഉള്ളിൽ നിറച്ചത്. ..

അവനെ കൊണ്ടുപോയി ലാലേട്ടനെ കാണിക്കണമെന്നായിരുന്നു ഞങ്ങളുടെ ശ്രമം, പക്ഷെ അന്ന് അത് നടന്നില്ല. .

അമ്പു ഞങ്ങളെ വിട്ടു പിരിഞ്ഞു 11 വർഷം ആയി..

ഈ കഴിഞ്ഞ അടുത്ത ദിവസമാണ് അവന്റെ ആ ആഗ്രഹം സാധിച്ചത്. ..എന്റെ അമ്മയിലൂടെ ആ സാനിധ്യം അവൻ അറിഞ്ഞിട്ടുണ്ടാകും. ..

നന്ദി ലാലേട്ടാ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com