'എന്റെ മകള്‍ക്ക് കൂട്ടിനൊരാളെ കൊടുക്കാനായില്ല; ഏഴ് വര്‍ഷമായി രണ്ടാമത്തെ കുഞ്ഞിനായി ശ്രമിക്കുന്നു': റാണി മുഖര്‍ജി

'എന്റെ മകള്‍ക്ക് ഇപ്പോള്‍ എട്ട് വയസായി. അവള്‍ ഒന്നര വയസുള്ളപ്പോള്‍ മുതല്‍ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നതാണ്'
റാണി മുഖര്‍ജി
റാണി മുഖര്‍ജിഇന്‍സ്റ്റഗ്രാം

ബോളിവുഡിന്റെ പ്രിയങ്കരിയാണ് റാണി മുഖര്‍ജി. കഴിഞ്ഞ വര്‍ഷമാണ് തനിക്ക് ഗര്‍ഭഛിദ്രം സംഭവിച്ചതിനെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. ഇത് വലിയ വാര്‍ത്തയായിരുന്നു. രണ്ടാമത്തെ കുഞ്ഞിനായി ഏഴ് വര്‍ഷമായി ശ്രമിക്കുകയാണ് എന്നാണ് റാണി മുഖര്‍ജി പറയുന്നത്. മകള്‍ക്ക് കൂട്ടിന് ഒരാളെ കൊടുക്കാനാവാത്തതില്‍ തനിക്ക് ദുഃഖമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

റാണി മുഖര്‍ജി
'പീഡനക്കേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തില്‍ കാണാനില്ല; എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്?'

ഇത് ഏറെ ബുദ്ധിമുട്ടേറിയതാണ്. ഏഴു വര്‍ഷത്തോളമായി രണ്ടാമത്തെ കുഞ്ഞിനായി ശ്രമിക്കുകയാണ് ഞാന്‍. എന്റെ മകള്‍ക്ക് ഇപ്പോള്‍ എട്ട് വയസായി. അവള്‍ ഒന്നര വയസുള്ളപ്പോള്‍ മുതല്‍ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നതാണ്. ഇപ്പോഴും ഞാന്‍ ശ്രമിക്കുന്നുണ്ട്. അവസാനം ഞാന്‍ ഗര്‍ഭിണിയായെങ്കിലും കുഞ്ഞിനെ നഷ്ടപ്പെട്ടു. അത് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു.- റാണ് മുഖര്‍ജി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാണാന്‍ ചെറുപ്പമാണെങ്കിലും ഞാനത്ര ചെറുപ്പമല്ല. എനിക്ക് 46 വയസാകാന്‍ പോവുകയാണ്. എന്റെ മകള്‍ക്ക് സഹോദരങ്ങളെ കൊടുക്കാനായില്ല എന്നത് എന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ട്. അതില്‍ എനിക്ക് വേദനയുണ്ട്. പക്ഷേ നമുക്കുള്ളതില്‍ സന്തോഷിക്കണമല്ലോ. ആന്‍ഡ്രിയ എനിക്ക് അത്ഭുത കുഞ്ഞാണ്. അവളെ എനിക്ക് ലഭിച്ചതില്‍ ഏറെ സന്തോഷവതിയാണ്. ഞാന്‍ അങ്ങനെ ചിന്തിക്കാനാണ് ആഗ്രഹിക്കുന്നത്. എനിക്ക് ആന്‍ഡ്രിയ മതി എന്ന്.- റാണ് മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com