51ാം വയസില്‍ വീണ്ടും അമ്മയായി നടി കാമറൂണ്‍ ഡയസ്: സന്തോഷം പങ്കുവച്ച് ഭര്‍ത്താവ്

51ാം വയസിലാണ് താരം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്
കമറൂണ്‍ ഡയസ്
കമറൂണ്‍ ഡയസ്ഇന്‍സ്റ്റഗ്രാം

ഹോളിവുഡ് താരം കാമറൂണ്‍ ഡയസ് അമ്മയായി. 51ാം വയസിലാണ് താരം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കാമറൂണിന്റെ ഭര്‍ത്താവും സംഗീതജ്ഞനുമായ ബെഞ്ചി മാഡെന്‍ ആണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.

കമറൂണ്‍ ഡയസ്
ആനകള്‍ക്കൊപ്പം സാനിയ അയ്യപ്പന്‍: തായ്‌ലന്‍ഡില്‍ നിന്നുള്ള അവധിക്കാല ചിത്രങ്ങള്‍

കര്‍ഡിനല്‍ മാഡെന്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. കുഞ്ഞിന്റെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും വേണ്ടി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നില്ലെന്നും ദമ്പതികള്‍ വ്യക്തമാക്കി. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇത്. 2020 ലാണ് കാമറൂണ്‍ മകള്‍ക്ക് ജന്മം നല്‍കിയത് റഡ്ഡിക്‌സ് എന്നാണ് മകളുടെ പേര്. 2015ലാണ് ഇരുവരും വിവാഹിതരാവുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com