'ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യാന്‍ ചിരഞ്ജീവി വിളിച്ചു; ആടുജീവിതത്തിനു വേണ്ടി നോ പറഞ്ഞു': പൃഥ്വിരാജ്

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയോട് രണ്ട് തവണ നോ പറയേണ്ടിവന്നു എന്നാണ് താരം പറയുന്നത്
പൃഥ്വിരാജ്, ഗോഡ് ഫാദര്‍ പോസ്റ്റര്‍
പൃഥ്വിരാജ്, ഗോഡ് ഫാദര്‍ പോസ്റ്റര്‍ഫെയ്സ്ബുക്ക്

രു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം തിയറ്ററിലേക്ക് വരുന്നത്. ചിത്രത്തിനായി ബ്ലെസിയും നടന്‍ പൃഥ്വിരാജുമെല്ലാം നേരിട്ട ബുദ്ധിമുട്ടുകള്‍ ചെറുതല്ല. വര്‍ഷങ്ങളോളം നീണ്ടുനിന്ന ചിത്രത്തിന്റെ ഷൂട്ടിങ് കാരണം നിരവധി സിനിമകളോടാണ് പൃഥ്വിരാജ് വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നത്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയോട് രണ്ട് തവണ നോ പറയേണ്ടിവന്നു എന്നാണ് താരം പറയുന്നത്.

പൃഥ്വിരാജ്, ഗോഡ് ഫാദര്‍ പോസ്റ്റര്‍
'എന്നെ 10 മിനിറ്റ് കാണാന്‍ ഒരു ലക്ഷം, ഒരു മണിക്കൂറിന് അഞ്ച് ലക്ഷം': വെറുതെ സമയം കളഞ്ഞ് മടുത്തെന്ന് അനുരാ​ഗ് കശ്യപ്, കുറിപ്പ് വൈറൽ

ചിരഞ്ജീവി എന്നെ പ്രധാന റോളിലേക്ക് പരിഗണിച്ചു എന്നത് തന്നെ എനിക്കൊരു സര്‍ട്ടിഫിക്കറ്റ് ആയിരുന്നു. ഒരു പതിറ്റാണ്ടോളം കാത്തിരുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ് തുടങ്ങാനിരിക്കുകയായിരുന്നു. ചിത്രത്തിനുവേണ്ടി എനിക്ക് താടി നീട്ടി വളര്‍ത്തുകയും വണ്ണം കുറയ്ക്കുകയും വേണമായിരുന്നു. അതിനാല്‍ ഞാന്‍ അദ്ദേഹത്തോട് ക്ഷമാപണം നടത്തി. അദ്ദേഹത്തിന് കുഴപ്പമുണ്ടായിരുന്നില്ല.- പൃഥ്വിരാജ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നീട് ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യാന്‍ വേണ്ടി പൃഥ്വിരാജിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴും ആടുജീവിതത്തിന്റെ തിരക്ക് നോ പറയേണ്ടി വന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ലൂസിഫര്‍ സംവിധാനം ചെയ്തു. അത് കേരളത്തില്‍ വന്‍ ഹിറ്റായിരുന്നു. ചിരഞ്ജീവി സാര്‍ അതിന്റെ റൈറ്റ് വിങ്ങി. അദ്ദേഹത്തിന്റെ ടീം എന്നെ വീണ്ടും സമീപിച്ചു. തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുമോ എന്ന് ചോദിച്ചു. ഞാന്‍ വീണ്ടും പറഞ്ഞു എനിക്ക് ആഗ്രഹമുണ്ട് പക്ഷേ വലിയ ഒരു ചിത്രം ചെയ്യാനുണ്ട്. അതിനായി താടി വളര്‍ത്തുകയും വെയിറ്റ് കുറക്കുകയും വേണമായിരുന്നു. ഇത് തന്നെയല്ലേ മുന്നും പറഞ്ഞത് എന്നായി അദ്ദേഹം. മുന്‍പും ഇത് തന്നെയാണ് പറഞ്ഞതെന്ന് ഞാന്‍ മറന്നുപോയിരുന്നു. പക്ഷേ ഞാന്‍ പറഞ്ഞത് സത്യമാണെന്ന് അദ്ദേഹത്തിന്റെ ടീം അദ്ദേഹത്തെ അറിയിച്ചു. - പൃഥ്വിരാജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com