‘ദുഷ്ടാ എന്നെ വെടിവച്ചു കൊന്നിട്ടു നിന്നു ചിരിക്കുന്നോ?’: ബൈജുവിന്റെ 'എമ്പുരാൻ' ഫോട്ടോ കണ്ട് ഷാജോൺ

ഷാജോണിനെ കൊല്ലുന്നതിനു മുൻപുള്ള ബൈജുവിന്റെ ഡയലോഗ് ആയ ‘ഒരു മര്യാദയൊക്കെ വേണ്ടടേ’ വൻ തരം​ഗമായി മാറി
baiju santhosh and kalabhavan shajohn
എമ്പുരാൻ ലൊക്കേഷനിൽ നിന്നുള്ള ചിത്രവുമായി ബൈജു സുരേഷ് എത്തിഇൻസ്റ്റ​ഗ്രാം

സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. ആദ്യ ഭാ​ഗത്തിൽ അഭിനയിച്ച പലതാരങ്ങളും രണ്ടാം ഭാ​ഗത്തിലും എത്തുന്നുണ്ട്. എമ്പുരാൻ ലൊക്കേഷനിൽ നിന്നുള്ള ചിത്രവുമായി ബൈജു സുരേഷ് എത്തിയിരുന്നു. പൃഥ്വിരാജിനും ഇന്ദ്രജിത്തിനും മുരളി ​ഗോപിക്കും ഒപ്പമുള്ള ചിത്രമാണ് പങ്കുവച്ചത്. ഇപ്പോൾ ശ്ര​ദ്ധനേടുന്നത് പോസ്റ്റിനു താഴെ വന്ന നടൻ കലാഭവൻ ഷാജോണിന്റെ കമന്റ് ആണ്.

‘ദുഷ്ടാ എന്നെ വെടിവച്ചു കൊന്നിട്ടു നിന്നു ചിരിക്കുന്നോ?’- എന്നാണ് ഷാജോൺ കുറിച്ചത്. ലൂസിഫറിൽ ഷാജോൺ അലോഷി എന്ന കഥാപാത്രമായി എത്തിയിരുന്നു. ക്ലൈമാക്സിൽ ഷാജോണിനെ ബൈജുവിന്റെ കഥാപാത്രം കൊല്ലുന്നതായിട്ടായിരുന്നു കാണിച്ചത്. ഈ രം​ഗം ഏറെ ശ്രദ്ധനേടിയിരുന്നു. ഷാജോണിനെ കൊല്ലുന്നതിനു മുൻപുള്ള ബൈജുവിന്റെ ഡയലോഗ് ആയ ‘ഒരു മര്യാദയൊക്കെ വേണ്ടടേ’ വൻ തരം​ഗമായി മാറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിത്രത്തിൽ മുരുകൻ എന്ന രാഷ്ട്രീയക്കാരന്റെ റോളിലാണ് ബൈജു എത്തിയത്. മുരുകന്റെ ലുക്കിലാണ് ബൈജുവിനെ ചിത്രത്തിലും കാണാനാകുക. ‘എമ്പുരാന്റെ’ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. വിദേശ രാജ്യങ്ങളിൽ ഷൂട്ടിങ് പൂർത്തിയാക്കി. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com