ഇന്ത്യ- പാക് പ്രശ്‌നം യുഎസ് നിര്‍ദേശം ഇന്ത്യതള്ളി,  പാക്കിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിച്ച ശേഷം ചര്‍ച്ചയാകാമെന്ന് ഇന്ത്യ

ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലുള്ള പ്രശ്‌നം പരിഹരിക്കാനുള്ള യുഎസ് നിര്‍ദേശം ഇന്ത്യ തള്ളി - പാക്കിസ്ഥാന്‍ ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാകട്ടെ അതിന് ശേഷമാകാം ഇക്കാര്യത്തില്‍ ചര്‍ച്ച
ഇന്ത്യ- പാക് പ്രശ്‌നം യുഎസ് നിര്‍ദേശം ഇന്ത്യതള്ളി,  പാക്കിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിച്ച ശേഷം ചര്‍ച്ചയാകാമെന്ന് ഇന്ത്യ

ന്യൂഡെല്‍ഹി: ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലുള്ള പ്രശ്‌നം പരിഹരിക്കാനുള്ള യുഎസ് നിര്‍ദേശം ഇന്ത്യ തള്ളി. ആദ്യം പാക്കിസ്ഥാന്‍ ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാകട്ടെ അതിന് ശേഷമാകാം ഇക്കാര്യത്തില്‍ ചര്‍ച്ചയെന്നുമാണ് ഇന്ത്യയുടെ നിലപാട്.  

ഇന്ത്യക്കും പാകിസ്താനുമിടയില്‍ സമാധാനത്തിനായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയ്ക്ക് ശ്രമിക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹാലി വ്യക്തമാക്കിയിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ആശങ്കയുണ്ടെന്നും അതിനാല്‍ പ്രശ്‌ന പരിഹാരവുമായി മുന്നോട്ട് പോകുമെന്നും യു.എന്നില്‍  വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍  നിക്കി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. 

അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും 2008ലെ പ്രചാരണ സമയത്ത് കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com