ജയലളിതയുടെ എസ്‌റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ട നിലയില്‍;അന്വേഷണം ആരംഭിച്ച് പൊലീസ്‌

ജയലളിതയുടെ എസ്‌റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ട നിലയില്‍;അന്വേഷണം ആരംഭിച്ച് പൊലീസ്‌

ജയലളിതയുടെ പേരിലുള്ള കോടനാട് എസ്‌റ്റേറ്റിലെ സെക്യൂരിറ്റി ഗാര്‍ഡിനെയാണ് തിങ്കളാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

ചെന്നൈ: തമിഴ്‌നാട്  മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നീലഗിരി ജില്ലയിലെ എസ്‌റ്റേറ്റിലെ സുരക്ഷ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ജയലളിതയുടെ പേരിലുള്ള കോടനാട് എസ്‌റ്റേറ്റിലെ സെക്യൂരിറ്റി ഗാര്‍ഡിനെയാണ് തിങ്കളാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

കൊലപാതകത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് പൊലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അഞ്ച് അംഗ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

900 ഏക്കര്‍ നീണ്ടുകിടക്കുന്ന എസ്‌റ്റേറ്റിലായിരുന്നു സംഭവം. ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ഈ എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള കൊട്ടാരസദൃശ്യമായ ബംഗ്ലാവില്‍ ജയലളിത താമസിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com