പണരഹിത സാമ്പത്തിക ഇടപാടിന് തുടക്കമിട്ടത് ഭഗവാന്‍ കൃഷ്ണനെന്ന് യോഗി ആദിത്യനാഥ്

ഭഗവാന്‍ കൃഷ്ണന്റെ ബാല്യകാല സുഹൃത്തായ സുധാമന്‍ സഹായമഭ്യര്‍ത്ഥിച്ച് കൃഷ്ണനെ കാണാന്‍ വന്നപ്പോള്‍ ഭഗവാന്‍ അദ്ദേഹത്തിന് പണം നല്‍കിയിട്ടില്ല -  മുന്‍പ് ഇങ്ങനെയായിരുന്നെങ്കില്‍ എന്തുകൊണ്ട് ഇപ്പോഴായിക്കൂടാ
പണരഹിത സാമ്പത്തിക ഇടപാടിന് തുടക്കമിട്ടത് ഭഗവാന്‍ കൃഷ്ണനെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നോ: ഭാരതത്തില്‍ പണരഹിത സാമ്പത്തിക ഇടപാടുകള്‍ ഭഗവാന്‍ കൃഷ്ണന്റെ കാലത്ത് തുടങ്ങിയതാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്നലെ ലഖ്‌നോയില്‍ സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു യോഗിയുടെ പരാമര്‍ശം. 

ഭഗവാന്‍ കൃഷ്ണന്റെ ബാല്യകാല സുഹൃത്തായ സുധാമന്‍ സഹായമഭ്യര്‍ത്ഥിച്ച് കൃഷ്ണനെ കാണാന്‍ വന്നപ്പോള്‍ ഭഗവാന്‍ അദ്ദേഹത്തിന് പണം നല്‍കിയിട്ടില്ല. 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇങ്ങനെയായിരുന്നെങ്കില്‍ എന്തുകൊണ്ട് ഇപ്പോഴായിക്കൂടെന്ന് യോഗി അഭിപ്രായപ്പെട്ടു. സുധാമന്‍ കൃഷ്ണനെ കാണാന്‍ എത്തിയത് അവില്‍ പൊതിയുമായിട്ടായിരുന്നു. തിരിച്ചെത്തിയ സുധാമന്‍ കണ്ടതാകട്ടെ കൊട്ടാരസദൃശ്യമായ വീടായിരുന്നു. ഈ  ഐതിഹ്യം കൂട്ടുപിടിച്ചായിരുന്നു യോഗിയുടെ പരാമര്‍ശം. 

കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തെ തുടര്‍ന്ന് പണരഹിത സാമ്പത്തിക ഇടപാടിലേക്ക് രാജ്യം മാറിയിരുന്നു. എന്നാല്‍ ഇതിനെതിരെ ചിലകോണുകളില്‍ നിന്നും എതിരഭിപ്രായം ഉണ്ടായ സാഹചര്യത്തിലാണ് യോഗിയുടെ പരാമര്‍ശം. യുപിയിലെ വന്‍ വിജയത്തിന് വഴിയൊരുക്കിയതും മോദിയുടെ നോട്ട് നിരോധനമാണെന്നും യോഗി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com