ചാക്കിട്ടുപിടുത്തം ഏശിയില്ല; ഡല്‍ഹിയില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് എഎപി;ഗോവയില്‍ പരീക്കര്‍

ആംആദ്മി പാര്‍ട്ടിയുടെ അഭിമാന പോരാട്ടം കൂടിയായിരുന്നു ഈ ഉപതെരഞ്ഞെടുപ്പ്
ചാക്കിട്ടുപിടുത്തം ഏശിയില്ല; ഡല്‍ഹിയില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് എഎപി;ഗോവയില്‍ പരീക്കര്‍

ന്യൂഡല്‍ഹി: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന ന്യൂഡല്‍ഹിയിലെ ബവാനെ മണ്ഡലത്തില്‍ എഎപിയ്ക്ക് വിജയം.ബിജെപിയുടെ വേദ് പ്രകാശിനെ 24,052 വോട്ടുകള്‍ക്കാണ് എഎപിയുടെ റാം ചന്ദര്‍ പരാജയപ്പെടുത്തിയത്. റാം ചന്ദര്‍ 59,886 വോട്ടുകള്‍ നേടിയപ്പോള്‍, ബിജെപി സ്ഥാനാര്‍ഥിക്ക് 35,834 വോട്ടുകളെ നേടാനായുള്ളൂ. കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. 

എഎപി എംഎല്‍എ ആയിരുന്നു വേദ് പ്രകാശ്. എന്നാല്‍ ബിജെപി ചാക്കിട്ടുപിടിച്ച് എംഎല്‍എ സ്ഥാനം രാജിവെയ്പ്പിച്ച് തെരഞ്ഞെടുപ്പിന് കളമൊരുക്കുകയാിരുന്നു. ആംആദ്മി പാര്‍ട്ടിയുടെ അഭിമാന പോരാട്ടം കൂടിയായിരുന്നു ഈ ഉപതെരഞ്ഞെടുപ്പ്. 

അതേസമയം ഗോവയിലെ പനാജിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിജയിച്ചു. പ്രതിരോധ മന്ത്രിസ്ഥാനം രാജിവെച്ചാണ് പരീക്കര്‍ ഗോവ നിയംസഭയിലേക്ക് മത്സരിച്ചതക്. രീക്കര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വഴിയൊരുക്കി പനജി നിയമസഭാ മണ്ഡലത്തിലെ ബിജെപി എംഎല്‍എ സിദ്ധാര്‍ഥ് കുന്‍കാലിങ്കറാണ് രാജിവച്ചത്. നിയമസഭയിലേക്കു ജയിച്ചതിനാല്‍ അടുത്തയാഴ്ച പരീക്കര്‍ രാജ്യസഭാംഗത്വം രാജിവയ്ക്കും.

ഗോവയിലെ വാല്‍പോയില്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന വിശ്വജിത്ത് റാണെ രാജിവച്ച ഒഴിവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു. ബിജെപിയില്‍ ചേര്‍ന്ന വിശ്വജിത്ത് റാണെ തന്നെയായിരുന്നു അവരുടെ സ്ഥാനാര്‍ഥി.. 10,666 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ റോയി നായിക്കിനെ പരാജയപ്പെടുത്തി.നിലവില്‍ ഗോവ ആരോഗ്യമന്ത്രിയാണ് റാണെ.

ആന്ധ്രാപ്രദേശിലെ നന്ദ്യാലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടിഡിപിയുടെ ഭൂമ ബ്രഹ്മാനന്ദ റെഡ്ഢി വിജയിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com