ദേശീയം
നടി അഞ്ജലി ശ്രീവാസ്തവ വീട്ടില്‍ മരിച്ച നിലയില്‍
പ്രമുഖ ഭോജ്പുരി നടി അജ്ഞലി ശ്രീവാസ്തവയെ മരിച്ച നിലയില്‍ കണ്ടെത്തി - അന്ധേരിയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
മുംബൈ: പ്രമുഖ ഭോജ്പുരി നടി അജ്ഞലി ശ്രീവാസ്തവയെ മരിച്ച നിലയില്‍ കണ്ടെത്തി. അന്ധേരിയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബന്ധുക്കള്‍ നിരവധി തവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അയല്‍ വീട്ടുകാരെ ബന്ധപ്പെടുകയായിരുന്നു. ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് വീട് തുറന്നപ്പോഴാണ് സീലിങ് ഫാനില്‍ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
അതേസമയം ജീവനൊടുക്കിയതിന്റൈ കാരണത്തെ സംബന്ധിച്ച് യാതൊരു കുറിപ്പുകളും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ