വാരാണസിയില്‍ പാടാന്‍ ഗുലാം അലി എത്തുന്നു, ഗസല്‍ വിരുന്നിന് സാക്ഷ്യം വഹിക്കാന്‍ മോദിയും

മൂന്നാം തവണ വാരാണസിയില്‍ പാടാനെത്തുന്ന ഗുലാം അലിയുടെ ഗസല്‍ വിരുന്നിന് സാക്ഷിയാകാന്‍ ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമേദിയെത്തും
വാരാണസിയില്‍ പാടാന്‍ ഗുലാം അലി എത്തുന്നു, ഗസല്‍ വിരുന്നിന് സാക്ഷ്യം വഹിക്കാന്‍ മോദിയും

ന്യൂഡെല്‍ഹി: പാക്കിസ്ഥാന്‍ ഗസല്‍ ഗായകന്‍ ഗുലാം അലി മൂന്നാം വര്‍ഷവും വാരാണസിയില്‍ പാടാനെത്തുന്നു. സങ്കടമോചന്‍ ക്ഷേത്രത്തില്‍ അലി പാടാനെത്തുന്നത് അടുത്തമാസം ഏപില്‍ 15നാണ്.

സങ്കട്‌മോചന്‍ സംഗിത് സമരോയുടെ ഉദ്ഘാടന ചടങ്ങിനായാണ് അലി എത്തുന്നത്. 2016 ല്‍ ഗുലാം അലി പാടുന്നതിനെതിരെ ശിവസേന രംഗത്തെത്തിയിരുന്നു. എന്നാല്‍ ശിവസേനയുടെ എതിര്‍പ്പ് മറികടന്ന് ഗുലാം അലി വാരാണസിയില്‍ പാടിയിരുന്നു. വാരാണസിയില്‍ ആദ്യമായി പാടാനെത്തിയത് 2015ലായിരുന്നു.

പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഏപ്രില്‍ 14ന് ഗുലാം അലി ന്യൂഡെല്‍ഹിയില്‍ എത്തും. ഇന്ത്യയിലെത്തുന്ന അലി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയും ഗുലാം അലിയുടെ ഗസല്‍ വിരുന്നിന് സാക്ഷിയാകും. 

ഗുലാം അലിയെ മുംബൈയില്‍ പാടാന്‍ അനുവദിക്കാത്ത ശിവസേനയുടെ എതിര്‍പ്പിനെതിരെ മോദി രംഗത്തെത്തിയിരുന്നു. അലിയെ പാടാന്‍ അനുവദിക്കാത്തത് ദു:ഖകരമാണെന്നായിരുന്നു മോദിയുടെ അഭിപ്രായം. 2015ല്‍ വാരാണസിയില്‍ അലി പാടാന്‍ എത്തിയപ്പോള്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മോദി തന്റെ വിഷമം സോഷ്യല്‍ മീഡിയ വഴി അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് അദ്ദേഹവുമൊപ്പമുള്ള ചിത്രം മോദി ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു

ശിവസേനയുടെ വിലക്കിനെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വിവിധ സംഘടനകളും പരിപാടികള്‍ അവതരിപ്പിക്കാന്‍ ഗുലാം അലിയെ ക്ഷണിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com