പൗരന്മാരോട് യാതൊരുവിധ വിവേചനവുമില്ലെന്ന് മുകുള്‍ റോത്തഗി ഐക്യരാഷ്ട്ര സഭയില്‍

പൗരന്മാരോട് യാതൊരുവിധ വിവേചനവുമില്ലെന്ന് മുകുള്‍ റോത്തഗി ഐക്യരാഷ്ട്ര സഭയില്‍

ജനീവ: രാജ്യത്തിന്റെ പലഭാഗങ്ങളിലും ജാതി വര്‍ണ മത വിവേചനങ്ങള്‍
റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ഇത്തരത്തിലുള്ള ഒരു വിവേചനവും രാജ്യത്ത് നടക്കുന്നില്ലെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ഐക്യരാഷ്ട്ര സഭയില്‍.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്ന പാക്കിസ്ഥാന്റെ ആരോപണങ്ങളെയും ജനീവയില്‍ നടന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 27ാമത് യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ട് റോത്തഗി നിരസിച്ചു.

ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും ഔദ്യോഗികമായി രാജ്യത്ത് ഒരു മതമില്ലെന്നും പൗരന്മാര്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ രാജ്യം ബഹുമാനിക്കുന്നുണ്ട്. 

അതേസമയം, പൗരന്റെ മൗലികാവകാശങ്ങള്‍ക്കെ നേരെയുള്ള കടന്നു കയറ്റത്തിന് സൈന്യത്തിന് അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതിനെ കുറിച്ച് റോത്തഗി മറുപടി പറഞ്ഞില്ല. ഇതുസംബന്ധിച്ച് ഉറപ്പ് പറയാനാകില്ലെന്ന് അദ്ദേഹം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com