സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ

സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ

പുണെയിലെ ശിവാജി നഗര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

പുണെ: സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ നയന പൂജാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ. പുണെയിലെ ശിവാജി നഗര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികളായ യോഗേഷ് റാവത്ത്, മഹേഷ് ഠാകൂര്‍, വിശ്വാസ് കദം എന്നിവര്‍ക്കാണ് ജഡ്ജി എല്‍എല്‍ യങ്കാര്‍ തൂക്കുകയര്‍ വിധിച്ചത്.

2009 ഒക്ടോബര്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഖരാദിയിലെ ഐടി കമ്പനിയില്‍  ജോലി ചെയ്തിരുന്ന 28കാരി വീട്ടിലേക്ക് പോകാന്‍ വാഹനം കാത്തുനില്‍ക്കെ റോഡില്‍ നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. രണ്ടു ദിവസത്തിനുശേഷം പുണെ ജില്ലയിലെ സരെവാദി വനം മേഖലയില്‍  യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്രതികള്‍ നയന പൂജാരിയെ തട്ടിക്കൊണ്ടുപോയി കാറിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് തെളിഞ്ഞു. 

തുടര്‍ന്ന് അവരുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കേസില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ രാജേഷ് ചൗധരിയെ മാപ്പുസാക്ഷിയാക്കിയാണ് വിചാരണ ചെയ്തത്. ആകെ 37 സാക്ഷികളെയാണ് വിസ്തരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com