മലെഗാവ് സ്‌ഫോടനം: പ്രാഗ്യ താക്കൂറിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

മലെഗാവ് സ്‌ഫോടനം: പ്രാഗ്യ താക്കൂറിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

മുംബൈ: 2008 മലെഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രാഗ്യ സിംഗ് താക്കൂറിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുഖ്യപ്രതി ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.

ജസ്റ്റിസ് രഞ്ജിത് മോര്‍, ജസ്റ്റിസ് ശാലിനി ഫാന്‍സാല്‍ക്കര്‍ ജോഷി എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പ്രഥമദൃഷ്ടിയില്‍ പ്രാഗ്യാ താക്കൂറിനെതിരേ തെളിവൊന്നും ഇല്ലാത്തിതിനാല്‍ അഞ്ച് ലക്ഷം രൂപ കെട്ടിവെച്ച് ജാമ്യം നല്‍കുകയായിരുന്നു.

2008 സെപ്റ്റംബര്‍ 29ന് മഹാരാഷ്ട്രയിലെ മലെഗാവ് മസ്ജിദില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ മരിക്കുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബോംബ് സ്‌ഫോടനത്തിന് ഗൂഡാലോചന നടത്തിയതിനാണ് 2009ല്‍ താക്കൂറും പുരോഹിതുമടക്കം 14 പേര്‍ക്കെതിരേ തീവ്രവാദ വിരുദ്ധ സമിതി ചാര്‍ജ് ഷീറ്റ് നല്‍കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

2011ല്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുകയും താക്കൂര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേയുള്ള ചാര്‍ജുകള്‍ എന്‍ഐഎ ഒഴിവാക്കുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com