ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിന് നിയന്ത്രണം: കേന്ദ്രത്തോട് വിശദീകരണം തേടി രാജസ്ഥാന്‍ ഹൈക്കോടതി

ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിന്  നിയന്ത്രണമേര്‍പ്പെടുത്തിയ നടപടിക്കെതിരെ രാജസ്ഥാന്‍ ഹൈകോടതി. ഐബി മന്ത്രാലയവും ആരോഗ്യവകുപ്പ് മന്ത്രാലയവും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിന് നിയന്ത്രണം: കേന്ദ്രത്തോട് വിശദീകരണം തേടി രാജസ്ഥാന്‍ ഹൈക്കോടതി

ജയ്പൂര്‍: ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിന്  നിയന്ത്രണമേര്‍പ്പെടുത്തിയ  കേന്ദ്ര നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ട് രാജസ്ഥാന്‍ ഹൈകോടതി. ഐബി മന്ത്രാലയവും ആരോഗ്യവകുപ്പ് മന്ത്രാലയവും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. രാത്രി പത്തുമണിക്കും ആറുമണിക്കും ഇടയില്‍ മാത്രമെ പരസ്യം പ്രദര്‍ശിപ്പിക്കാവു എന്ന ഉത്തരവിനെതിരെയാണ് നോട്ടീസ്. ഗ്ലോബല്‍ അലൈന്‍സ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ്

പ്രേക്ഷകര്‍ കൂടുതലായി ടെലിവിഷന് മുന്‍പിലെത്തുന്ന െ്രെപം ടൈമില്‍ ഇനി മുതല്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പ്രദര്‍ശിപ്പിക്കരുതെന്ന ഉത്തരവ്. കേന്ദ്ര വാര്‍ത്ത വിനിമയകാര്യ മന്ത്രാലയമാണ് പുറപ്പെടുവിച്ചത്. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ച ആറ് മണി വരെയുള്ള സമയത്ത് മാത്രം ഇനി ഉറകളുടെ പരസ്യം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നാണ് ഉത്തരവില്‍ പറയുന്നത്. ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിലൂടെ അശ്ലീലവും അനാവശ്യവുമായ വിവരങ്ങളും ദൃശ്യങ്ങളും കുട്ടികള്‍ കാണുന്നുവെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. 

അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചി സാഹചര്യത്തില്‍ അവര്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. ഇതോടെയാണ് ഗര്‍ഭനിരോധന ഉറകളുടെ പരസ്യങ്ങള്‍ പ്രക്ഷകര്‍ കൂടുതലുള്ള സമയത്ത് കാണിക്കേണ്ടെന്ന തീരുമാനമുണ്ടായത്. 

കൗണ്‍സിലിന് ലഭിച്ച പരാതികള്‍ മാത്രമല്ല ഗുജറാത്തില്‍ നവരാത്രിയോടനുബന്ധിച്ച് മാന്‍ഫോഴ്‌സ് എന്ന കോണ്ടം കമ്പനി സ്ഥാപിച്ച പരസ്യ ഹോര്‍ഡിംഗുകളും ഉറകളുടെ പരസ്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കാരണമായതായും റിപ്പോര്‍്ട്ടുകള്‍ ഉണ്ടായിരുന്നു.സണ്ണി ലിയോണിനെ മോഡലാക്കിയുള്ള മാന്‍ഫോഴ്‌സിന്റെ പരസ്യ ഹോര്‍ഡിംഗുകള്‍ ''ഈ നവരാത്രി ആഘോഷിക്കൂ, സ്‌നേഹത്തോടെ....'' എന്ന അടിക്കുറിപ്പോടെ ഗുജറാത്തിലെ പ്രധാനനഗരങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിനെതിരെ വിവിധ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com