വിജയ് രൂപാണി വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രി ; നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയായി തുടരും

മുഖ്യമന്ത്രിയായി വിജയ് രൂപാണിയെ ഏകകണ്ഠമായാണ് തെരഞ്ഞെടുത്തതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു
വിജയ് രൂപാണി വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രി ; നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയായി തുടരും

അഹമ്മദാബാദ് :  ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണിയെ വീണ്ടും തിരഞ്ഞെടുത്തു. ഗാന്ധിനഗറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗമാണ് വിജയ് രൂപാണിയെ നിയമസഭാ കക്ഷിനേതാവായി വീണ്ടും തിരഞ്ഞെടുത്തത്. നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയായും തുടരും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിത്തു വഖാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എമാരുടെ യോഗമാണ് വിജയ് രൂപാണിയെ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 

മുഖ്യമന്ത്രിയായി വിജയ് രൂപാണിയെ ഏകകണ്ഠമായാണ് തെരഞ്ഞെടുത്തതെന്ന് കേന്ദ്രനിരീക്ഷകനായെത്തിയ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. ജെയ്റ്റ്‌ലിക്ക് പുറമെ, ബിജെപിു ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയും നിരീക്ഷകനായി യോഗത്തില്‍ സംബന്ധിച്ചിരുന്നു. രൂപാണിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഡിസംബര്‍ 25 ന് നടക്കും. 

വിജയ് രൂപാണിയും നിതിന്‍ പട്ടേലും
വിജയ് രൂപാണിയും നിതിന്‍ പട്ടേലും

ഗുജറാത്തില്‍ ഇത്തവണ ബിജെപിക്കു സീറ്റുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ വിജയ് രൂപാണിയെ മാറ്റി പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പുരുഷോത്തം റൂപാല, മന്‍സുഖ് മണ്ഡാവ്യ, കര്‍ണാടക ഗവര്‍ണര്‍ വജു ഭായ് വാല, നിലവിലെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍  എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ അഞ്ച് മന്ത്രിമാര്‍ പരാജയപ്പെട്ടതോടെ, അടുത്ത മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ കൂടുതലുണ്ടാകുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com