കര്‍ഷകരെ പൊലീസ് വെടിവെച്ചുകൊന്നത് വലിയ പ്രശ്‌നമല്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി

ഒന്നോ രണ്ടോ ജില്ലയില്‍ പ്രശ്‌നമുണ്ടായാല്‍ അത് എങ്ങനെ സംസ്ഥാനത്തിനു മൊത്തം കളങ്കമാകും?
കര്‍ഷകരെ പൊലീസ് വെടിവെച്ചുകൊന്നത് വലിയ പ്രശ്‌നമല്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി

ഭോപ്പാല്‍: മധ്യപ്രദേശില്‍ പൊലീസ് വെടിവെയ്പ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടത് വലിയ സംഭവമല്ലെന്ന് ബിജെപി ദേശീയ സെക്രട്ടറിയും മധ്യപ്രദേശിലെ പ്രധാന നേതാവുമായ കൈലാഷ് വിജയവാര്‍ഗിയ. 'മധ്യപ്രദേശില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം വലിയ സംഭവമായി നിങ്ങള്‍ക്ക് തോന്നാം. മധ്യപ്രദേശ് എന്നത് വലിയൊരു സംസ്ഥാനമാണ്. മൂന്നു നാല് ജില്ലകളില്‍ ചെറിയ എന്തെങ്കിലും സംഭവമുണ്ടായാല്‍ അത് വലിയ പ്രശ്‌നമൊന്നുമല്ല. ഒന്നോ രണ്ടോ ജില്ലയില്‍ പ്രശ്‌നമുണ്ടായാല്‍ അത് എങ്ങനെ സംസ്ഥാനത്തിനുമൊത്തം കളങ്കമാകും?'  കൈലാഷ് ചോദിച്ചു. 

ടൈംസ് നൗ ചാനലിനോട് സംസാരിക്കുകയായിരുന്നു കൈലാഷ്. മധ്യപ്രദേശില്‍ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നിരാഹാരമിരിക്കുന്ന വേളയിലാണ് ഇതൊന്നും വലിയ സംഭവമല്ല എന്ന തരത്തിലുള്ള ബി.ജെ.പി നേതാവിന്റെ പ്രസ്താവന വന്നിരിക്കുന്നത്.  മധ്യപ്രദേശിലെ കര്‍ഷക സമരം പ്രതിപക്ഷം രാഷട്രീയ ആയുധമാക്കി മാറ്റിയ സാഹചര്യത്തിലാണ് സമാധാനം പുനഃസ്ഥാപിക്കണം എന്ന ആവശ്യവുമായി ശിവരാജ് സിങ് ചൗഹാനും ഭാര്യയും ഉപവാസമിരിക്കുന്നത്‌. 

എന്നാല്‍ മുഖ്യമന്ത്രിയുടെ നടപടികള്‍ കണ്ണില്‍ പൊടിയിടാനാണെന്നും നടപടികള്‍ സ്വീകരിക്കാതെ മുന്നോട്ടുപോയാല്‍ സമരം കൂടുതല്‍ ശക്തമാക്കും എന്നുമാണ് കര്‍ഷകര്‍ പറയുന്നത്. അതേസമയം കര്‍ഷ വായ്പ്പകള്‍ എഴുതി തള്ളാന്‍ കഴിയില്ലെന്ന് മധ്യപ്രദേശ് കൃഷി മന്ത്രി ഇന്നലെ അറിയിച്ചു. കൃഷി മന്ത്രി തന്നെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ മുഖ്യമന്ത്രി സമരം നടത്തി ആളെപറ്റിക്കുകയാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.ശിവരാജിന്റെ
ഉപവാസം തമാശയായി തോന്നുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി ഇന്നലെ പരിഹസിച്ചിരുന്നു.

Related Article

മോദി യാത്ര തുടരുന്നു; മൂന്ന് വര്‍ഷത്തിനിടെ സന്ദര്‍ശിച്ചത് 62 രാജ്യങ്ങള്‍

യോഗി ആദിത്യനാഥിനെ കരിങ്കൊടി കാണിച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ ജാമ്യം നിഷേധിച്ചു

ശിവരാജ് സിങ് ചൗഹാന്റെ നിരാഹാരം തമാശയെന്ന് സീതാറാം യെച്ചൂരി

മധ്യപ്രദേശിന് ഐക്യദാര്‍ഢ്യമായി പഞ്ചാബിലെ കര്‍ഷകരും സമരത്തിലേക്ക്

''എന്റെ മൃതദേഹം സംസ്‌കരിക്കരുത്; മുഖ്യമന്ത്രിയെത്തി നമ്മുടെ ആവശ്യം അംഗീകരിക്കുന്നതുവരെ'': ഒരു കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പ്

കര്‍ഷകര്‍ തോക്കിന്‍ മുനയില്‍ നില്‍ക്കുമ്പോള്‍ കൃഷിമന്ത്രി യോഗ പരിശീലനത്തില്‍

കര്‍ഷകര്‍ക്ക് മരണമണിയൊരുക്കുന്ന മധ്യപ്രദേശ്

കര്‍ഷക സമരം; മരണം അഞ്ചായി, മധ്യപ്രദേശില്‍ സംഘര്‍ഷം വ്യാപിക്കുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com