വെബ്‌സൈറ്റ്, എസ്എംഎസ്, മൊബൈല്‍ ആപ് വഴി ഇന്ധനവിലയറിയാം

പെട്രോള്‍, ഡീസല്‍ വില ദിവസേന പുതുക്കി നിശ്ചയിക്കുന്ന സംവിധാനം ഇന്നുമുതല്‍ നിലവില്‍ വരും.
വെബ്‌സൈറ്റ്, എസ്എംഎസ്, മൊബൈല്‍ ആപ് വഴി ഇന്ധനവിലയറിയാം

ന്യൂഡെല്‍ഹി: പെട്രോള്‍, ഡീസല്‍ വില ദിവസേന പുതുക്കി നിശ്ചയിക്കുന്ന സംവിധാനം നിലവില്‍ വന്നു. പുതിയ പരിഷ്‌ക്കാരം വന്നതോടെ വില അറിയാന്‍ എസ്എംഎസ് അടക്കമുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തി. വെബ്‌സൈറ്റ്, എസ്എംഎസ്, മൊബൈല്‍ ആപ്, ഇമെയില്‍ എന്നിവ വഴി മാറുന്ന ഇന്ധനവില പരിശോധിക്കാം. എല്ലാ ദിവസവും രാവിലെ ആറ് മണിക്കാണ് വില മാറുന്നത്.

പുതിയ വില ദിവസവും പെട്രോള്‍ പമ്പുകളില്‍ പ്രദര്‍ശിപ്പിക്കും. രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ രീതി നടപ്പാക്കിയിരുന്നു. വിലമാറ്റം നിരീക്ഷിക്കാനായി ഇന്ത്യന്‍ ഓയി കോര്‍പ്പറേഷന്‍ രാജ്യത്ത് 87 കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഐഒസിയുടെ 16 സ്‌റ്റേറ്റ് ഓഫിസുകളില്‍ കണ്‍ട്രോള്‍ റൂം ഉണ്ടാകും. 

എന്നാല്‍ എണ്ണ കമ്പനികള്‍ അവരുടെ ഓഫീസില്‍ ഇരുന്ന് വില മാറ്റുന്ന ഓട്ടോമേഷന്‍ സംവിധാനം കേരളത്തിലെ 25 ശതമാനം പമ്പുകളില്‍  മാത്രമാണുള്ളത്. ഇതിനാല്‍ രാവിലെ ആറ് മണിക്ക് പ്രത്യേക പാസ് വേര്‍ഡ് ഉപയോഗിച്ച് ഓട്ടോമേഷന്‍ സംവിധാനം ഇല്ലാത്ത പെട്രോള്‍ പമ്പുകളില്‍ വില മാറ്റേണ്ടി വരും. 

ആദ്യ ദിവസത്തെ വാര്‍ത്ത ശുഭകരമാണ്.പെട്രോള്‍ ലീറ്ററിന് 1 രൂപ 12 പൈസയും ഡീസലിന് 1 രൂപ 24 പൈസയുമാണ് കുറച്ചത്.രാജ്യാന്തര വിപണിയിലെ നിരക്കുമായി ബന്ധപ്പെടുത്തിയാണു പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസേന പരിഷ്‌കരിക്കുന്നത്.

താഴെപ്പറയുന്ന നാല് മാര്‍ഗങ്ങളിലൂടെ ഇന്ധനവിലയറിയാം

  • uat.indianoil.co.in/ROLocater എന്ന വെബ്‌സൈറ്റില്‍ നിന്ന് തൊട്ടടുത്ത പെട്രോള്‍ ബാങ്കിലെ വിലനിലവാരം ലഭിക്കും. 
  • 9224992249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കാം. എസ്എംഎസ് അയക്കേണ്ട വിധം- RSP Dealer Code.
  • പ്ലേസ്റ്റോറില്‍ നിന്ന് Fuel@LOC-IndianOil എന്ന മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് വിലയറിയാം.
  • ഡീലര്‍ കോഡ് നമ്പര്‍ സഹിതം എസ്എംഎസ് അയച്ചാല്‍ ഓരോ പമ്പിലേയും ഇന്ധനവില അറിയാം. ഡീലര്‍മാരുടെ കോഡ് നമ്പര്‍ അതാതു പമ്പുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. ഓരോ കമ്പനികള്‍ക്കും വ്യത്യസ്ത മൊബൈല്‍ നമ്പറുകളാണ് നല്‍കിയിട്ടുള്ളത്.

ഇന്ത്യന്‍ ഓയില്‍ 
RSP <സ്‌പേസ്> ഡീലര്‍ കോഡ് നമ്പര്‍  
9224992249 എന്ന നമ്പരിലേക്ക് എസ്എംഎസ് അയയ്ക്കുക  

ഭാരത് പെട്രോളിയം 
RSP <സ്‌പേസ്> ഡീലര്‍ കോഡ് നമ്പര്‍  
9223112222 എന്ന നമ്പരിലേക്ക് എസ്എംഎസ് അയയ്ക്കുക  

എച്ച്പി
HPPRICE <സ്‌പേസ്> ഡീലര്‍ കോഡ് നമ്പര്‍  
9222201122 എന്ന നമ്പരിലേക്ക് എസ്എംഎസ് അയയ്ക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com