ജെഎന്‍യുവില്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; എംഫില്‍, പിഎച്ച്ഡി അഡ്മിഷനില്‍ സമത്വം ഇല്ലായെന്ന് അവസാന ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

ജെഎന്‍യുവില്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; എംഫില്‍, പിഎച്ച്ഡി അഡ്മിഷനില്‍ സമത്വം ഇല്ലായെന്ന് അവസാന ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് സേലം സ്വദേശി മുത്തുകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. ജെഎന്‍യുവിന് സമീപമുള്ള മുനീര്‍ക്കയിലെ സുഹൃത്തിന്റെ താമസസ്ഥലത്താണ് തൂങ്ങിമരിച്ച നിലയിലാണ് കഴിഞ്ഞ വര്‍ഷം ജെഎന്‍യുവിലെത്തിയ എംഫില്‍ ചരിത്ര വിദ്യാര്‍ത്ഥിയായ മുത്തുകൃഷ്ണനെ കണ്ടെത്തിയത്. 

ഹൈദരാബാദ് സര്‍വകലാശാലയില്‍ അക്കാദമിക വിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ സുഹൃത്തായ മുത്തുകൃഷ്ണന്‍ ഹൈദരാബാദില്‍ എംഎ പൂര്‍ത്തിയാക്കിയ ശേഷമാണ് ജെഎന്‍യുവില്‍ എത്തിയത്.  രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളില്‍ സജീവമായിരുന്നു കൃഷ്ണന്‍. 
ആത്മഹത്യയുടെ കാരണം വ്യക്തമല്ലെങ്കിലും അക്കാദമിക വിവേചനം തന്നെയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. അതേസമയം, ആത്മഹത്യ ചെയ്ത വിവരം ബന്ധുക്കളെ അറിയിക്കാന്‍ ഡല്‍ഹി പൊലീസ് തയാറായിട്ടില്ല. ബന്ധുക്കള്‍ എത്തുന്നതിന് മുന്‍പ് മുത്തുകൃഷ്ണന്‍രെമൃതദേഹം എടുത്തുമാറ്റാനുള്ള നീക്കമാണ് പൊലീസ് നടത്തിയത്. 

ജസ്റ്റിസ് ഫോര്‍ രോഹിത് വെമുല മുന്നേറ്റത്തിന്റെ സജീവ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു കൃഷ്. എംഫില്‍, പിഎച്ച്ഡി അഡ്മിഷനില്‍ സമത്വം ഇല്ലയെന്നാണ്  മുത്തുകൃഷ്ണന്റെ അവസാന ഫേസ്ബുക്ക് പ്രതികരണം. വൈവവോസിയില്‍ തുല്യതയില്ല. വിദ്യാര്‍ഥികളുടെ പ്രതിഷേധങ്ങള്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ബോക്കില്‍ പോലും ഇടം നിഷേധിക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു. തുല്യത നിഷേധിക്കുന്നത് എല്ലാം നിഷേധിക്കുന്നതിന് തുല്യമാണ്  എന്നാണ് കൃഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com