ഇംഫാല്‍: മണിപ്പൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിലാണ്. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 21 സീറ്റുകളാണ് ലഭിച്ചത്. പ്രാദേശിക പാര്‍ട്ടികളായ നാഗാ പീപ്പിള്‍ ഫ്രണ്ട്, നാഷനല്‍ പീപ്പിള്‍ പാര്‍ട്ടി, ദി ലോക് ജനശക്തി പാര്‍ട്ടി എന്നിവയുടെ നാല് സീറ്റുകളും എ ഐടിസി, എല്‍ജെപി എന്നിവരുടെ ഓരോ സീറ്റുകളുമാടക്കം മൊത്തം 32 സീറ്റുകള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ബിജെപി അവകാശപ്പെട്ടു.
പ്രാദേശിക പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കൊപ്പം ബിജെപി ഇന്ന് പാര്‍ട്ടി രൂപീകരിക്കാനുള്ള ചര്‍ച്ചയ്ക്ക് വേണ്ടി ഗവര്‍ണര്‍ നജ്മ ഹെപ്ത്തുള്ളയെ സന്ദര്‍ശിക്കുമെന്നാണ് വിവരം. അതേസമയം ഒറ്റക്കക്ഷിയായ തങ്ങള്‍ക്ക് ആദ്യ അവസരം നല്‍കണമെന്ന് കോണ്‍ഗ്രസും ആവശ്യമുന്നയിച്ചിരുന്നു. പക്ഷേ എല്‍പിയുടെ നാല് എംഎല്‍മാര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാതെ ബിജെപിക്ക് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അതോടെ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം ഇല്ലാതാവുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ