രാഷ്ട്രപതിയാകാനില്ല, ആ മോഹമൊക്കെ പണ്ടേ ഉപേക്ഷിച്ചതാണെന്നും മോഹന്‍ ഭാഗവത്

അത്തരം ഭരണസ്ഥാനമാനങ്ങളൊക്കെ വേണ്ടായെന്ന് ആര്‍.എസ്.എസില്‍ എത്തുന്നതിനുമുമ്പുതന്നെ തീരുമാനിച്ചതാണ് എന്നും മോഹന്‍ ഭാഗവത്
രാഷ്ട്രപതിയാകാനില്ല, ആ മോഹമൊക്കെ പണ്ടേ ഉപേക്ഷിച്ചതാണെന്നും മോഹന്‍ ഭാഗവത്

നാഗ്പൂര്‍: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ആര്‍.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭാഗവത് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അതിന് താനില്ലെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് മോഹന്‍ ഭാഗവത്.
മറാത്തി പുതുവര്‍ഷമായ ഗുഡിപര്‍വയുടെ ആഘോഷങ്ങളില്‍ പങ്കെടുക്കവെയാണ് മോഹന്‍ ഭാഗവത് തന്റെ നിലപാട് വ്യക്തമാക്കിയത്. മാധ്യമങ്ങളിലൂടെ പലരും പ്രചരിപ്പിക്കുന്നത് തെറ്റാണ്. എനിക്ക് രാഷ്ട്രപതിയാകാനുള്ള മോഹവുമില്ല. എന്റെ പേര്‌ രാഷ്ട്രപതിസ്ഥാനത്തേക്ക് ഉയര്‍ന്നുവന്നാല്‍പ്പോലും ഞാനത് സ്വീകരിക്കാന്‍ പോകുന്നില്ല. അത്തരം ഭരണസ്ഥാനമാനങ്ങളൊക്കെ വേണ്ടായെന്ന് ആര്‍.എസ്.എസില്‍ എത്തുന്നതിനുമുമ്പുതന്നെ തീരുമാനിച്ചതാണ് എന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ഹിന്ദു രാഷ്ട്രം എന്ന സ്വപ്‌നം സഫലമാക്കുന്നതിനായി ആര്‍.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് ശിവസേന എം.പി. സഞ്ജയ് റാവത്തായിരുന്നു ആദ്യം പ്രസംഗിച്ചത്. തുടര്‍ന്ന് കേരളത്തില്‍ കെ. സുരേന്ദ്രനടക്കം വേണ്ടിവന്നാല്‍ ആര്‍.എസ്.എസ്. അധ്യക്ഷനെ തങ്ങള്‍ രാഷ്ട്രപതിയാക്കും എന്ന് പ്രസ്താവിക്കുകയുണ്ടായി. എന്തായാലും രാഷ്ട്രപതിയാകാന്‍ താനില്ലെന്ന് മോഹന്‍ ഭാഗവത് ഉറപ്പിച്ച് പ്രഖ്യാപിച്ചതോടെ പുതിയ രാഷ്ട്രപതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മറ്റൊരു വഴിയിലേക്ക് നീങ്ങുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com