പീഡനം സഹിക്കാനാവാതെ ഉത്തര്‍പ്രദേശില്‍ ഭാര്യ ഭര്‍ത്താവിനെ മൊഴിചൊല്ലി

പീഡനം സഹിക്കാനാവാതെ ഉത്തര്‍പ്രദേശില്‍ ഭാര്യ ഭര്‍ത്താവിനെ മൊഴിചൊല്ലി

മീററ്റ്: ക്രൂര പീഡനം സഹിക്കാനാകാതെ ഭാര്യ ഭര്‍ത്താവിനെ മൊഴി ചൊല്ലി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് വ്യത്യസ്തമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുപത്തിനാലുകാരിയായ അമ്‌റിന്‍ ബാനുവാണ് ഭര്‍ത്താവിനെ മൊഴി ചൊല്ലിയിരിക്കുന്നത്. ഇവര്‍ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. 

2012ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അപ്പോള്‍ മുതല്‍ പീഡനം തുടരുകയായിരുന്നെന്നും അമ്‌റിന്‍ പരാതി നല്‍കിയിട്ടുണ്ട്. നിരന്തരമായ പീഡനം മൂലം തന്റെ ഗര്‍ഭം അലസിയിരുന്നതായും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. അതുകൊണ്ട് സമുദായംഗങ്ങളുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ മൊഴി ചൊല്ലി ബന്ധം വേര്‍പ്പെടത്താന്‍ ആഗ്രഹിക്കുന്നതായി അമ്‌റീന്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഇവരുടെ പരാതിയില്‍ നടപടിയെടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. മുത്തലാഖ് വിഷയം വിവാദമായിരിക്കുന്നതിനിടയിലാണ് ഇവരുടെ ഈ വ്യത്യസ്തമായ പരാതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com