ദുരൂഹസാഹചര്യത്തില്‍ കാണാതായ സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കണ്ടെത്തി

ദുരൂഹസാഹചര്യത്തില്‍ കാണാതായ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ്പിജി കമാന്‍ഡോ രാകേഷിനെ കണ്ടെത്തി.
ദുരൂഹസാഹചര്യത്തില്‍ കാണാതായ സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കണ്ടെത്തി

ന്യൂഡെല്‍ഹി: ദുരൂഹസാഹചര്യത്തില്‍ കാണാതായ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ്പിജി കമാന്‍ഡോ രാകേഷിനെ കണ്ടെത്തി. എവിടെ നിന്നാണ് ഇയാളെ കണ്ടെത്തിയതെന്ന് വെളിപ്പെടുത്താന്‍ പൊലീസ് തയാറായിട്ടില്ല. കാണാതായ കമാന്‍ഡോയെ കണ്ടെത്തിയിട്ടുണ്ടെന്നും ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും ന്യൂഡെല്‍ഹി ഡിസിപി ബികെ സിങ് വ്യക്തമാക്കി.

സെപ്തംബര്‍ ഒന്നിന് സോണിയാ ഗാന്ധിയുടെ ജന്‍പഥിലെ 10 ാം നമ്പര്‍ വസതിയില്‍ രാകേഷ് കുമാര്‍ ഡ്യൂട്ടിക്കുണ്ടായിരുന്നു. അന്ന് രാകേഷ്  കുമാറിന് 'ഓഫ് ഡേ' ആയിരുന്നെങ്കിലും എന്തിനാണ് അദ്ദേഹം യൂണിഫോം ധരിച്ച് പതിവ് പോലെ ഡ്യൂട്ടിക്കെത്തിയതെന്നാണ് ഇപ്പോള്‍ സഹപ്രവര്‍ത്തകരേയും സംഭവം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരേയും കുഴയ്ക്കുന്ന ചോദ്യം. 

സുഹൃത്തുക്കളെ കണ്ടതിനു ശേഷം രാവിലെ 11 മണിയോടെ രാകേഷ് സോണിയാ ഗാന്ധിയുടെ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്നു. സര്‍വീസ് റിവോള്‍വറും മൊബൈല്‍ ഫോണും താമസ സ്ഥലത്ത് ഉപേക്ഷിച്ചായിരുന്നു രാകേഷ് പോയിരുന്നത്. 

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ദ്വാരകയില വാടകവീട്ടിലാണ് രാകേഷ് താമസിച്ചിരുന്നത്. സെപ്തംബര്‍ രണ്ടിനും രാകേഷ് തിരികെയെത്തിതിരുന്നപ്പോള്‍ ഓവര്‍ ടൈം ഡ്യൂട്ടി ആയിരിക്കുമെന്നാണ് കുടുംബാംഗങ്ങള്‍ കരുതിയത്. എന്നാല്‍ സെപ്തംബര്‍ മൂന്നിനും രാകേഷ് വീട്ടിലേക്ക് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ ജന്‍പഥിലെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാകേഷിനെ കാണാതായെന്ന് മനസിലായതും പരാതി നല്‍കിയതും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com