ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ നല്‍കേണ്ടെന്ന് പമ്പുടമകള്‍ക്ക് പൊലീസിന്റെ നിര്‍ദ്ദേശം ;  ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍

ഹെല്‍മെറ്റില്ലാതെയെത്തിയാല്‍ ഇന്ധനം നിഷേധിക്കപ്പെടുന്നതോടെ ഒരു പരിധി വരെ ആളുകള്‍ ഹെല്‍മെറ്റ് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ നല്‍കേണ്ടെന്ന് പമ്പുടമകള്‍ക്ക് പൊലീസിന്റെ നിര്‍ദ്ദേശം ;  ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍

പൂനെ: ഹെല്‍മെറ്റില്ലെങ്കില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് പൊലീസ്. പമ്പുടമകള്‍ക്കാണ് പൂനെ പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശം. 2019 ജനുവരി ഒന്നു മുതല്‍ ഈ സംവിധാനം നടപ്പിലാക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഹെല്‍മെറ്റില്ലാതെയെത്തിയാല്‍ ഇന്ധനം നിഷേധിക്കപ്പെടുന്നതോടെ ഒരു പരിധി വരെ ആളുകള്‍ ഹെല്‍മെറ്റ് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കോടിച്ചാല്‍ പിഴയീടാക്കുന്നതിന് പുറമേയാണിത്. വാഹന പരിശോധനകള്‍ക്കായി പ്രത്യേക സംഘത്തെ നിയമിക്കുമെന്നും പൂനെ ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. എന്നാല്‍ പൊലീസിന്റെ നിര്‍ദ്ദേശം അപ്രായോഗികമാണെന്നും അടിയന്തര ഘട്ടങ്ങളില്‍ ഈ നിര്‍ദ്ദേശം പ്രാവര്‍ത്തികമല്ലെന്ന് ചൂണ്ടിക്കാട്ടി ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com