താനെ : ചാര്‍ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഷാഹാപൂര്‍ സ്വദേശിയായ രാജന്ദ്രേ ഷിന്‍ഡെ, റോഷ്നി, മക്കളായ രചന, അഭിഷേക് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മാതാപിതാക്കളായ രാജേന്ദ്ര ഷിന്‍ഡെയുടെയും റോഷ്നിയുടെയും പരിക്കുകള്‍ ഗുരുതരമാണെന്നും കുട്ടികള്‍ക്ക് വലിയ കുഴപ്പമില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. രാജേന്ദ്രയുടെ കൈയ്ക്കും റോഷ്നിയുടെ കാലുകള്‍ക്കും മുഖത്തുമാണ് പൊള്ളലേറ്റത്.
രണ്ട് മാസം മുമ്പാണ് അപകടമുണ്ടാക്കിയ ഫോണ്‍ ഇയാള്‍ വാങ്ങിയത്. താന്‍ കട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്നുവെന്നും ഭാര്യയും മക്കളും നിലത്തിരിക്കുകയായിരുന്നുവെന്നുമാണ് ഷിന്‍ഡെ ഡോക്ടര്‍മാരോട് പറഞ്ഞത്. മൊബൈല്‍ ഫോണ്‍ ജനാലയ്ക്കരികിലാണ് ചാര്‍ജ് ചെയ്യുന്നതിനായി വച്ചത്. സ്വിച്ച് ഓഫ് ചെയ്യാനായി ഫോണ്‍ എടുക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.
പൊട്ടിത്തെറിച്ച മൊബൈലില്‍ നിന്നും തീ കര്‍ട്ടനിലേക്കും ബെഡ്ഷീറ്റിലേക്കും പെട്ടെന്ന് പടരുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ