ഹെലികോപ്ടര്‍ ഇടപാട് ; പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനങ്ങളില്‍ സോണിയ ഗാന്ധിയോ രാഹുലോ ഇടപെട്ടിട്ടില്ലെന്ന് എ കെ ആന്റണി

 കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ, സോണിയ ഗാന്ധിയോ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ മന്ത്രാലയം നടത്തിയ ഒരു ഇടപാടുകളിലും ഇടപെട്ടിട്ടില്ലെന്ന് മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി. കേന്ദ്ര സര്‍ക
ഹെലികോപ്ടര്‍ ഇടപാട് ; പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനങ്ങളില്‍ സോണിയ ഗാന്ധിയോ രാഹുലോ ഇടപെട്ടിട്ടില്ലെന്ന് എ കെ ആന്റണി

 ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ, സോണിയ ഗാന്ധിയോ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ മന്ത്രാലയം നടത്തിയ ഒരു ഇടപാടുകളിലും ഇടപെട്ടിട്ടില്ലെന്ന് മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി. കേന്ദ്ര സര്‍ക്കാരും ബിജെപിയും അന്വേഷണ ഏജന്‍സികളെ കൊണ്ട് നുണ പ്രചരിപ്പിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു എ കെ ആന്റണി. 

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ക്രിസ്റ്റ്യന്‍ മിഷേല്‍ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പേരുകള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പട്യാല കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് പ്രതിരോധിച്ച് രംഗത്തെത്തിയത്. 

അഗസ്റ്റാവെസ്റ്റ്‌ലാന്‍ഡ്‌സ് കമ്പനിയുടെ മാതൃസ്ഥാപനത്തെ കരിമ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതും നാവിക സേനയ്ക്ക് വേണ്ടി 100 ഹെലികോപ്ടറുകള്‍ വില്‍ക്കാന്‍ അവസരം ഒരുക്കിയതും എന്‍ഡിഎ സര്‍ക്കാരാണ് എന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. കമ്പനിയും നരേന്ദ്രമോദിയുമായി ബന്ധമുണ്ടെന്നും കോണ്‍ഗ്രസ് ഇതേക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com