സൈഡ് നല്‍കിയില്ല, വാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവറെ വലിച്ചുപുറത്തേയ്ക്കിട്ട് ബിജെപി എംഎല്‍എയുടെ മകന്‍ മര്‍ദിച്ചു; ദൃശ്യങ്ങള്‍ വൈറല്‍ 

റോഡിന്റെ മധ്യത്തില്‍ തടഞ്ഞുനിര്‍ത്തിയ വാഹനത്തില്‍ നിന്നും വലിച്ചുപുറത്തേയ്ക്കിട്ട് ഡ്രൈവറെ ബിജെപി എംഎല്‍എയുടെ മകന്‍മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
സൈഡ് നല്‍കിയില്ല, വാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവറെ വലിച്ചുപുറത്തേയ്ക്കിട്ട് ബിജെപി എംഎല്‍എയുടെ മകന്‍ മര്‍ദിച്ചു; ദൃശ്യങ്ങള്‍ വൈറല്‍ 

ന്യൂഡല്‍ഹി: റോഡിന്റെ മധ്യത്തില്‍ തടഞ്ഞുനിര്‍ത്തിയ വാഹനത്തില്‍ നിന്നും വലിച്ചുപുറത്തേയ്ക്കിട്ട് ഡ്രൈവറെ ബിജെപി എംഎല്‍എയുടെ മകന്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വാഹനം ഓവര്‍ടേക്ക് ചെയ്യാന്‍ അനുവദിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

രാജസ്ഥാനിലെ ബന്‍സ്‌വാര എംഎല്‍എ ധന്‍സിങ് റാവത്തിന്റെ മകന്‍
കാര്‍ ഡ്രൈവറെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മാരുതി സ്വിഫ്റ്റ് കാര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.മുന്നോട്ടുനീക്കി നിര്‍ത്തിയ എസ്‌യുവി കാറില്‍ നിന്നും പുറത്തിറങ്ങിയ എംഎല്‍എയുടെ മകന്‍ സ്വിഫ്റ്റ് കാര്‍ ലക്ഷ്യമാക്കി നീങ്ങുകയും തുടര്‍ന്ന കാറിന്റെ ഡോര്‍ തുറന്ന് ഡ്രൈവറെ പുറത്തേയ്ക്ക് വലിച്ചിടുകയുമായിരുന്നു. ഇതിനിടയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്.

 ജൂണ്‍ ഒന്നിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് വൈറലായത്. സൈഡ് നല്‍കാത്തതിന്റെ പേരില്‍ റാവത്തിന്റെ മകനുമായി
തര്‍ക്കമുണ്ടായതായും തുടര്‍ന്ന് ധന്‍സിങും സംഘവും ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഡ്രൈവര്‍ നീരവ് ഉപാധ്യായ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com