ആകാശത്തിന് മീതെ ഇനി ആധുനിക മിസൈല്‍ രക്ഷാ കവചം; വാഷിംങ്ടണിനും മോസ്‌കോയ്ക്കുമൊപ്പം ഡല്‍ഹിയും

പുതിയ സംവിധാനം സ്ഥാപിക്കുന്നതോടെ ആളില്ലാ വിമാനങ്ങളില്‍ നിന്നുള്ള ആക്രമണങ്ങള്‍ ചെറുക്കുന്നതിനും ക്രൂയിസ് മിസൈലുകളെ നിര്‍വീര്യമാക്കുന്നതിനും സാധിക്കും
missile_sh
missile_sh

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ ആകാശത്ത് ഇനി മിസൈലാക്രമണങ്ങളെ ഭയക്കേണ്ട. ദൂരെ നിന്ന് തൊടുക്കുന്ന മിസൈലുകളെ അതിവേഗം തിരിച്ചറിഞ്ഞ് നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള പ്രതിരോധ  സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ പ്രതിരോധമന്ത്രാലയം തീരുമാനിച്ചു.

അമേരിക്കയില്‍ നിന്നുമാണ് 'നംസസ്' എന്ന് പേരുള്ള ഈ സംവിധാനം ഇന്ത്യ സ്വന്തമാക്കുന്നത്. 100 കോടി ഡോളറാണ് ഇതിന് വേണ്ടി വരുന്ന ചിലവ്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്കും അമേരിക്കന്‍ തലസ്ഥാനമായ വാഷിംങ്ടണിനും പുറമേ നോര്‍വേ, ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്, സ്‌പെയിന്‍, ഒമാന്‍ എന്നിവടിങ്ങളിലാണ് നിലവില്‍ ഈ ആധുനിക സുരക്ഷാ സംവിധാനം ഉള്ളത്. 

പുതിയ സംവിധാനം സ്ഥാപിക്കുന്നതോടെ ആളില്ലാ വിമാനങ്ങളില്‍ നിന്നുള്ള ആക്രമണങ്ങള്‍ ചെറുക്കുന്നതിനും ക്രൂയിസ് മിസൈലുകളെ നിര്‍വീര്യമാക്കുന്നതിനും സാധിക്കും. 

റഷ്യയില്‍ നിന്നുമുള്ള പ്രതിരോധ സംവിധാനമാണ് മിസൈലുകളെ ചെറുക്കാന്‍ ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്നത്. 1980 യുഎസ് പ്രസിഡന്റ് ആയിരുന്ന റൊണാള്‍ഡ് റീഗനാണ് 'മിസൈല്‍ പ്രതിരോധം' എന്ന ആശയം ആദ്യമായി കൊണ്ടുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com