പ്രധാനമന്ത്രിയെ നേരില്‍ കാണണോ?  5 രൂപ നല്‍കൂ, 100 പേരെ സംഭാവനയ്ക്കായി പ്രേരിപ്പിക്കൂ; നമോ ആപ്പിലൂടെ ഫണ്ട് കണ്ടെത്താന്‍ ബിജെപി

ജനങ്ങളുമായി 'ഊഷ്മളമായ ബന്ധം' ഉണ്ടാക്കുന്നതിനായി പാര്‍ട്ടി സ്വീകരിച്ച നയമാണിതെന്നാണ് വക്താക്കളുടെ അഭിപ്രായം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബിജെപി ധനസമാഹരണം ആരംഭിച്ചിരിക്കുന്നത്
പ്രധാനമന്ത്രിയെ നേരില്‍ കാണണോ?  5 രൂപ നല്‍കൂ, 100 പേരെ സംഭാവനയ്ക്കായി പ്രേരിപ്പിക്കൂ; നമോ ആപ്പിലൂടെ ഫണ്ട് കണ്ടെത്താന്‍ ബിജെപി

 ന്യൂഡല്‍ഹി: അഞ്ച് രൂപ മുതല്‍ 1000 രൂപ വരെ നമോ ആപ്പിലൂടെ ബിജെപിക്ക് സംഭാവന നല്‍കിയാല്‍ പ്രധാനമന്ത്രിയെ നേരിട്ട് കാണാമെന്ന 'മോഹനവാഗ്ദാന'വുമായി ബിജെപി. നമോ ആപ്പ് വഴി സംഭാവന നല്‍കിയാലുടന്‍ ഒരു റഫറല്‍ കോഡ് ഫോണിലേക്ക് എത്തും. ഈ കോഡ് ഇ-മെയില്‍ വഴിയോ, മെസേജ് വഴിയോ, വാട്ട്‌സാപ്പ് വഴിയോ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് അയയ്ക്കണം. 

ഇങ്ങനെ അയയ്ക്കുന്നവരില്‍ നിന്നും കുറഞ്ഞത് 100 പേരെങ്കിലും ബിജെപിക്കായി സംഭാവന ചെയ്യുകയാണെങ്കില്‍ അവരെ പ്രേരിപ്പിച്ചതിന് പ്രധാനമന്ത്രിയെ നേരില്‍ കാണാനുള്ള ' അവസരം' നല്‍കാമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. റഫറല്‍ കോഡ് വഴി 10 പേരെ സ്വാധീനിക്കുമ്പോള്‍ ടീ-ഷര്‍ട്ടുകളും, കോഫീ മഗ്ഗുകളും ആപ്പില്‍ നിന്നും സമ്മാനമായി ലഭിക്കുമെന്നും നേതാക്കള്‍ പറയുന്നു. 

ജനങ്ങളുമായി 'ഊഷ്മളമായ ബന്ധം' ഉണ്ടാക്കുന്നതിനായി പാര്‍ട്ടി സ്വീകരിച്ച നയമാണിതെന്നാണ് വക്താക്കളുടെ അഭിപ്രായം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബിജെപി ധനസമാഹരണം ആരംഭിച്ചിരിക്കുന്നത്. ബിജെപി ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ആപ്പ് മൊബൈലുകളിലേക്ക് എത്തിച്ചത് വഴി മോദിയുടെ ജനപ്രിയത കൂട്ടാന്‍ സാധിക്കുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com