ഇനി ക്യൂ നിന്നും സര്‍ക്കാര്‍ ഓഫീസ് കയറിയും മടുക്കേണ്ട, ഡല്‍ഹിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വീട്ടിലെത്തും; ഭരണ നിര്‍വഹണ വിപ്ലവമെന്ന് കെജ്രിവാള്‍ 

ജാതി സര്‍ട്ടിഫിക്കറ്റിനോ, ആര്‍ സി ബുക്ക് ഡ്യൂപ്ലിക്കേറ്റിനോ അങ്ങനെ എന്ത് ആവശ്യത്തിനായാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് വിവരം നല്‍കിയാല്‍ മാത്രം മതി. മൊബൈല്‍ സഹായകിനെ അപേക്ഷകന്റെ വീട്ടിലേക്ക് 
ഇനി ക്യൂ നിന്നും സര്‍ക്കാര്‍ ഓഫീസ് കയറിയും മടുക്കേണ്ട, ഡല്‍ഹിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വീട്ടിലെത്തും; ഭരണ നിര്‍വഹണ വിപ്ലവമെന്ന് കെജ്രിവാള്‍ 

 ന്യൂഡല്‍ഹി: ഭരണ നിര്‍വ്വഹണ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍. ഡ്രൈവിംങ് ലൈസന്‍സ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ ജനങ്ങളുടെ ആവശ്യ പ്രകാരം വീടുകളിലെത്തി ഉദ്യോഗസ്ഥര്‍ ചെയ്തു നല്‍കുമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. ഈ മാസം പത്താം തിയതി മുതല്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ ഡല്‍ഹിനിവാസികള്‍ക്ക് ലഭ്യമാകുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

 അഴിമതിക്ക് തിരിച്ചടിയാകും ഈ തീരുമാനമെന്ന് ട്വിറ്ററില്‍ ഇക്കാര്യം പങ്കുവച്ച് കൊണ്ട് കെജ്രിവാള്‍ കുറിച്ചു. സേവനങ്ങള്‍ അഴിമതി രഹിതമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള എഎപി സര്‍ക്കാരിന്റെ തീരുമാനത്തിന് അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ജൂലൈയില്‍ അനുമതി നല്‍കിയത്. 

 നൂറോളം സേവനങ്ങളാണ് ഇത്തരത്തില്‍ എളുപ്പത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്  സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 50 രൂപ ഫീസായി നല്‍കേണ്ടി വരും. ഡല്‍ഹിക്കാര്‍ ക്യൂവില്‍ നിന്ന് കഷ്ടപ്പെടുന്നത് ഒഴിവാക്കുകയാണ് പുതിയ പദ്ധതിയുടെ ഒരു ലക്ഷ്യമെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ പറഞ്ഞു. 


 ജാതി സര്‍ട്ടിഫിക്കറ്റിനോ, ആര്‍ സി ബുക്ക് ഡ്യൂപ്ലിക്കേറ്റിനോ അങ്ങനെ എന്ത് ആവശ്യത്തിനായാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് വിവരം നല്‍കിയാല്‍ മാത്രം മതി. മൊബൈല്‍ സഹായകിനെ അപേക്ഷകന്റെ വീട്ടിലേക്ക് അയച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റും ഇയാള്‍ വീട്ടിലെത്തിച്ച് നല്‍കുന്നതാണ് പുതിയ പദ്ധതി. ഡ്രൈവിംഗ് ലൈസന്‍സ് മാത്രം ടെസ്റ്റ് പാസായതിന് ശേഷം മാത്രമേ ലഭിക്കുകയുള്ളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com